സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍ രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം. കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. പ്രേരണാക്കുറ്റമാണ് ശ്രീക്കുട്ടിക്ക് മേല്‍ ചുമത്തിയിരുന്നത്.

സെപ്റ്റംബര്‍ 15 നാണ് സ്‌കൂട്ടര്‍ യാത്രക്കാരിയായ കുഞ്ഞുമോള്‍ അപകടത്തെത്തുടര്‍ന്ന് റോഡില്‍ തെറിച്ചു വീണ് കാര്‍ കയറി മരിക്കുന്നത്. സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന അജ്മല്‍ ആണ് കേസില്‍ ഒന്നാം പ്രതി. അജ്മലിന്റെ സുഹൃത്തായിരുന്ന ശ്രീക്കുട്ടി കുഞ്ഞുമോളുടെ ദേഹത്തു കൂടി കാര്‍ കയറ്റിയിറക്കാന്‍ പ്രേരണ നല്‍കിയെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്.

ശ്രീക്കുട്ടിക്ക് ജാമ്യം നല്‍കിയാല്‍ തെളിവുനശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ കാര്‍ കുഞ്ഞുമോളുടെ ദേഹത്തു കൂടി കയറ്റിയിറക്കാന്‍ ശ്രീക്കുട്ടി ഒരു പ്രേരണയും നല്‍കിയിട്ടില്ലെന്ന് പ്രതിഭാഗവും വാദിച്ചു. നിലവില്‍ ശ്രീക്കുട്ടി അട്ടക്കുളങ്ങര ജയിലില്‍ കഴിയുകയാണ്.#kollam

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

തിരുപ്പതി ലഡു വിവാദത്തില്‍ ചന്ദ്രബാബു നായിഡുവിന് വിമര്‍ശനം

ഡല്‍ഹി: എന്തു തെളിവിന്‍റെ അടിസ്ഥാനത്തിലാണ് മൃഗക്കൊഴുപ്പ് ചേര്‍ത്ത നെയ്യു കൊണ്ടാണ് തിരുപ്പതി...

ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതി

തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ...

പി വി അൻവറിനെ തള്ളാതെ മുസ്ലിം ലീ​ഗ്

കാസർകോട്: സിപിഎം ബന്ധം ഉപേക്ഷിച്ച പി വി അൻവറെ തള്ളാതെ മുസ്ലിം...

ബലാത്സം​ഗ കേസ്; നടൻ സിദ്ദിഖിന് ആശ്വാസം

ഡൽഹി : നടൻ സിദ്ദിഖിന് ഇടക്കാല ആശ്വാസം. യുവനടിയെ ബലാത്സം​ഗം ചെയ്തെന്ന...