ഇറാനെതിരെ ആഞ്ഞടിച്ച് ഇസ്രായേൽ

ടെൽ അവീവ്: ഇറാനെതിരെ ആഞ്ഞടിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രം​ഗത്ത്. ആവശ്യം വന്നാൽ ഇറാനിൽ എവിടെ വേണമെങ്കിലും എത്തിച്ചേരാൻ കഴിയുമെന്നും അടുത്തിടെ നടത്തിയ പ്രത്യാക്രമണം പോലും വളരെ ലഘുവായ രീതിയിലായിരുന്നെന്നും നെതന്യാഹു. ഇറാന്റെ നേതാക്കളുടെ ധീരമായ വാക്കുകൾക്ക് ഒരിക്കലും ഈ സത്യങ്ങൾ മറച്ചുവെയ്ക്കാനാകില്ലെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. ബഹാദിൽ ഇസ്രായേൽ വ്യോമസേന ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ സംസാരിക്കവെയായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.

അതേസമയം, യുദ്ധ പ്രഖ്യാപനത്തിന് ശേഷം ഇസ്രായേലിന് നേരെയുണ്ടായ ആക്രമണങ്ങളുടെ കണക്കുകൾ ഇസ്രായേൽ പ്രതിരോധ സേന പുറത്തുവിട്ടു. ലെബനൻ, ഗാസ, ഇറാഖ്, സിറിയ, യെമൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്നായി 1,300ഓളം ഡ്രോണുകളാണ് ഇസ്രായേലിനെ ലക്ഷ്യമാക്കി എത്തിയത്. എന്നാൽ, ഇതിൽ 231 എണ്ണം മാത്രമാണ് ഇസ്രായേലിൽ പതിച്ചത്. ചില സംഭവങ്ങളിൽ മരണങ്ങളും നേരിയ നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ടെന്നും അപകടമില്ലാതെ തുറസായ സ്ഥലങ്ങളിൽ പതിച്ച ഡ്രോണുകൾ പോലും രാജ്യത്ത് പതിച്ചതായി തന്നെയാണ് കണക്കാക്കിയിരിക്കുന്നതെന്ന് ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കി. അടുത്തിടെ ഇറാനെതിരെ നടത്തിയ വ്യോമാക്രമണത്തിന് പ്രത്യാക്രമണം ഉണ്ടാകുമെന്നാണ് ഇസ്രായേലിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സുരക്ഷ ഇസ്രായേൽ വർധിപ്പിച്ചതായാണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

നാവുകൊണ്ട് ബിജെപിയെ കൊലപ്പെടുത്താൻ ശ്രമിച്ചയാളാണ് തിരൂർ സതീശൻ; ശോഭാ സുരേന്ദ്രൻ.

തൃശൂര്‍: ഉപതിരഞ്ഞെടുപ്പിന് മുന്‍പ് നാവുകൊണ്ട് ബിജെപിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാളാണ് ബിജെപി തൃശൂര്‍...

ശബരിമല തീര്‍ഥാടകര്‍ക്ക് 5 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ്

കോട്ടയം: ശബരിമല മണ്ഡലം-മകരവിളക്ക് തീർഥാടനത്തിനായി എല്ലാ ഒരുക്കവും പൂർത്തീകരിച്ചതായും ശനിയാഴ്ച മുഖ്യമന്ത്രി...

സര്‍ക്കാരിന്റെ ഏത് നടപടിയോടും മുസ്ലീം സംഘടനകള്‍ സഹകരിക്കും; മുനമ്പം വിഷയത്തില്‍ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുനമ്പത്ത് ഭൂമി പ്രശ്‌നം അനുഭവിക്കുന്നവരുടെ പരിരക്ഷ ഉറപ്പാക്കണമെന്ന് മുസ്ലീം ലീഗ്...

വർണ്ണോത്സവത്തിന് വർണ്ണാഭമായ തുടക്കം

കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന കുട്ടി കൌമാര കലാമേള...