ചീഫ് ജസ്റ്റിസ് D Y ചന്ദ്രചൂഡ് പടിയിറങ്ങുമ്പോൾ

DRISYA PJ

2022… സുപ്രീം കോടതിയെ സംബന്ധിച്ച് ഏറെ കൗതുകമായിരുന്നു ആ വർഷം.. 2022 നവംബർ 9, അന്നാണ് വലിയ പ്രതീക്ഷാഭാരത്തോടെ അമ്പതാമത്തെ ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂട് അധികാരമേറ്റത്.. തീവ്ര ഹിന്ദുത്വയുടെ അമിതാധികാരപ്രയോഗവും രാഷ്ട്രീയ സാഹചര്യവും സൃഷ്ടിച്ചതായിരുന്നു ആ ഭാരം.. തോൽവിയും നിരാശയുമാണ് മുന്നിൽ കാണുന്നതെങ്കിലും പ്രതീക്ഷയുടെ ഒരു തരിവെട്ടണമല്ലോ നമ്മെ നയിക്കുന്നത്.. ആ ഒരു തിരിവട്ട പ്രതീക്ഷയായിരുന്നു ചന്ദ്രചൂടിൽ നിക്ഷിപ്തമായിരുന്നത്.. എന്നാൽ ആ പ്രതീക്ഷയെ പിന്നീട് കാലം തിരുത്തി വായിച്ചു.. കോടതിക്ക് പുറത്ത് എത്രമാത്രം പുരോഗമനപരമാണോ അതിലധികം യാഥാസ്ഥികനാണ് കോടതിമുറിയിൽ ചന്ദ്രചൂഡ് എന്ന് ഓർമ്മിക്കപ്പെടും വിധം കുറിച്ചുവയ്ക്കുകയും ചെയ്തു..

ലിബറലുകളുടെ ന്യായാധിപനിൽ പിന്നീട് എങ്ങനെ കേവലമൊരു യാഥാസ്ഥിക പട്ടം ചാർത്തപ്പെട്ടു…? കേന്ദ്രനയങ്ങൾക്കെതിരെ വാളെടുക്കുന്ന ന്യായങ്ങൾ പിന്നീടെങ്ങനെ ഹിന്ദു ദൈവങ്ങളെ കുമ്പിടുന്ന നീതിന്യായങ്ങളായി പരിണമിച്ചു? സർവ്വോപരി വർത്തമാനകാലത്തെ ഏറ്റവും വലിയ ലിബറൽ വിധിയെന്ന് വിശേഷിപ്പിക്കപ്പെട്ട ശബരിമല സ്ത്രീ പ്രവേശന വിധി പിന്നീടെങ്ങനെ പ്രൊപ്പ​ഗാണ്ട നടത്തിപ്പ് എന്ന് തിരുത്തിവായ്ക്കപ്പെട്ടു?

സുപ്രീംകോടതിയിൽ 2006–ൽ നിയമപോരാട്ടം തുടങ്ങി 2018 സെപ്റ്റംബർ 28–നാണ് യുവതീപ്രവേശം അനുവദിച്ചു വിധി പ്രഖ്യാപനം വന്നത്. തുടർന്നിങ്ങോട്ടു പലതരത്തിലുള്ള പ്രതിഷേധങ്ങൾക്കും രാഷ്ട്രീയ വിവാദങ്ങൾക്കും ശബരിമല വേദിയായി. ദേവസ്വം കമ്മിഷണറായിരുന്ന എസ്.ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണ് ശബരിമല സന്നിധാനത്തു നടത്തിയതിൻറെ ചിത്രം 1990 ഓഗസ്റ്റ് 19ന് പത്രങ്ങളിൽ വന്നതോടെയാണു നിയമപോരാട്ടങ്ങളുടെ തുടക്കം.

പിന്നീട് 2019 നവംബർ 14 ന് യുവതീ ​പ്ര​വേ​ശനം അനുവദി​ച്ച ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചിൻറെ വി​ധി​ക്കെ​തി​രെ​ നൽകിയ പുനഃപരിശോധനാ ഹരജികൾ സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ​ഗൊഗോ​യി അ​ധ്യ​ക്ഷ​നും ജസ്റ്റിസുമാരായ റോഹിങ്ടൺ നരിമാൻ, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര, എ.എൻ ഖാൻവിൽകർ എന്നിവർ അംഗങ്ങളായ അഞ്ചംഗ ഭരണഘടനാ ബെ​ഞ്ചാണ്​ വിധി പറഞ്ഞത്.

വിധിയിൽ അമ്പത്തിഅഞ്ചാം ഖണ്ഡികയിൽ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിരീക്ഷണം ഇപ്രകാരമാണ്.

ശബരിമലയിലെ പ്രതിഷ്ഠ നൈഷ്‌ടിക ബ്രഹ്മചാരിയുടെ രൂപത്തിലാണെന്ന് പ്രതികൾ പറഞ്ഞു: അയ്യപ്പൻ ബ്രഹ്മചാരിയാണ്. എല്ലാ അനുയായികൾക്കും ഏറ്റവും പ്രധാനം ബ്രഹ്മചര്യം ആയതിനാൽ ശബരിമലയിൽ പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നും കോടതി നിർദ്ദേശിച്ചു. ഇവിടെ ഒരു അനുമാനമുണ്ട്, അത് ഭരണഘടനാപരമായ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമല്ല. അനുയായികൾ പാലിക്കുന്ന ബ്രഹ്മചര്യം, തപസ്സ് എന്നിവയിൽ നിന്നുള്ള വ്യതിചലനം സ്ത്രീകളുടെ സാന്നിധ്യം മൂലമാകുമെന്നതാണ് അത്തരമൊരു അവകാശവാദത്തിലെ അനുമാനം. അത്തരമൊരു അവകാശവാദം ഭരണഘടനാപരമായി സുസ്ഥിരമായ വാദമായി നിലനിൽക്കില്ല. പുരുഷൻ്റെ ബ്രഹ്മചര്യത്തിൻ്റെ ഭാരം ഒരു സ്ത്രീയുടെ മേൽ അടിച്ചേൽപ്പിക്കുകയും അവളെ ബ്രഹ്മചര്യത്തിൽ നിന്ന് വ്യതിചലിപ്പിക്കാനുള്ള കാരണമായി നിർമ്മിക്കുകയും ചെയ്യുക എന്നതാണ് അതിൻ്റെ ഫലം. സ്ത്രീകൾക്ക് തുല്യ അവകാശമുള്ള ഇടങ്ങളിലേക്കുള്ള പ്രവേശനം നിഷേധിക്കുന്നതിനാണ് ഇത് പിന്നീട് ഉപയോഗിക്കുന്നത്. സ്ത്രീകൾക്ക് വ്രതം അനുഷ്ഠിക്കാൻ കഴിയില്ലെന്ന് സൂചിപ്പിക്കുന്നത് അവരെ അപകീർത്തിപ്പെടുത്തുകയും ദുർബലരും താഴ്ന്ന മനുഷ്യരുമാണെന്ന് സ്റ്റീരിയോടൈപ്പ് ചെയ്യുകയും ചെയ്യുന്നു. ഇതുപോലുള്ള ഒരു ഭരണഘടനാ കോടതി അത്തരം അവകാശവാദങ്ങൾ അംഗീകരിക്കാൻ വിസമ്മതിക്കണം… ഇതായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണത്തിൽ പ്രധാനം.

ഈ നിരീക്ഷണം ഏറെ ചർച്ചചെയ്യപ്പെട്ടു.. ലിബറലുകളുടെ ന്യായാധിപനായി അദ്ദേഹത്തെ മാറ്റിയതിന് പിന്നിലെ ഒരു വിധി ഇതാണ്.. എന്നാൽ ഇന്ന് എന്തുകൊണ്ട് ഈ വിധി പ്രൊപ​ഗാണ്ട എന്ന് തിരുത്തിവായ്ക്കപ്പെടുന്നു? ഉത്തരം കേരള രാഷ്ട്രീയത്തിലുണ്ടായ മാറ്റങ്ങൾ തന്നെ പറയും.

ശബരിമല വിഷയം അഖിലേന്ത്യ തലത്തിൽ ഉയർത്തി ഒരുതരം രാഷ്ട്രീയമായ ‘ഇവൻറ്റ് മാനേജ്മെൻറ്റ്’ ആണ് നേരത്തേ നടന്നത്. ബി.ജെ.പിയും, സംഘ പരിവാറുകാരും പണവും, മാൻപവറും, റിസോഴ്‌സസും ഒക്കെ ഉപയോഗിച്ച് നടത്തിയ ശരിക്കുള്ള രാഷ്ട്രീയ നാടകം. ഇവിടെ വിശ്വാസം സമർത്ഥമായി മുതലെടുത്തു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ ആഴത്തിൽ വേരുകളാഴ്ത്തി.. ലക്ഷ്യം വിശ്വാസികളും വീട്ടമ്മമാരും തന്നെയായിരുന്നു..

സിപിഎം ലക്ഷ്യം വച്ചത് ശബരിമല വിഷയത്തിൽ സംഘ പരിവാറുകാർ ഉയർത്തുന്ന ഭീഷണി ചൂണ്ടിക്കാട്ടി 40 ശതമാനത്തോളം വരുന്ന ന്യൂനപക്ഷത്തിന്റെ സംരക്ഷകരായി നടിച്ച് വോട്ട് പിടിക്കുക എന്നതായിരുന്നു. പുരോഗമന ലേബലിൽ മതവും ജാതിയും തിരിക്കുക. ഭിന്നിപ്പിച്ച് നിർത്തി 60 ശതമാനത്തോളം വരുന്ന ഹിന്ദു വോട്ട് ജാതി അടിസ്ഥാനത്തിൽ പിടിക്കുക എന്നതും ലക്ഷ്യമായിരുന്നു. ഹിന്ദു വോട്ട് ഭിന്നിപ്പിക്കുന്നതിലൂടെ കോൺഗ്രസിനെ തീർത്തും ദുർബലമാക്കാമെന്നതായിരുന്നു സി പി എം കണ്ട ലക്ഷ്യം. ശബരിമല വിഷയത്തിലുള്ള സി പി എം നിലപാട് ഒട്ടുമേ നിഷ്കളങ്കമായിരുന്നില്ല. കാര്യങ്ങൾ പരമാവധി വഷളാക്കി ‘കുളം കലക്കിയുള്ള മീൻ പിടുത്തത്തിനാണ്’ സി പി എംകാർ ശ്രമിച്ചതെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ബിജെപി ഹിന്ദു വോട്ടുമായി അൽപം വളർന്നാൽ കോൺഗ്രസ് ദുർബലപ്പെടും എന്ന് സി പി എം കരുതി.. എന്നാൽ ഫലം തിരിച്ചടിച്ചു.. കച്ചവട്തതിൽ നഷ്ടം സിപിഎമ്മിന് മാത്രം.. ഹിന്ദു വോട്ട് ബാങ്കിൽ വേരിറക്കാൻ ബിജെപിക്ക് സാധിച്ചു.. 2019 ൽ അത് പ്രകടമായില്ല എങ്കിലും 2024 ലെ തൃശൂർ മണ്ഡലം അത് വ്യക്തമാക്കുന്നുണ്ട്.. കൂടാതെ കേവലമൊരു പൂരം കലക്കിയ തെരഞ്ഞെടുപ്പ് വിധിയും ഈ കഥ യാഥാർത്ഥ്യമാണെന്ന് സ്ഥാപിക്കുന്നു…

ഒന്നുകൂടി ചുരുക്കുമ്പോൾ ശബരിമല വിധിയിലൂടെ ബിജെപി കേരളത്തിൽ സാധ്യത തുറക്കുകയായിരുന്നു… ഈ സാധ്യതയും ലിബറൽ നീതിന്യായവും തമ്മിലുള്ള ബന്ധം എന്ത് എന്നതാണ് ഇപ്പോൾ ഉയരുന്ന സംശയം .. ആ സംശയത്തെ സാധൂകരിക്കുന്നത്, ശബരിമലയിൽ സ്ത്രീപ്ര വേശനം വേണമെന്ന ആവശ്യം ആദ്യമുയർത്തിയത് ബിജെപി തന്നെ ആയിരുന്നു എന്നതാണ്..

ജനാധിപത്യ വ്യവസ്ഥയുടെ നിരുപാധികമായ കീഴടങ്ങലിന് ഇനിയും ഉദാഹരണങ്ങൾ ഏറെയുണ്ട് … വിചാരണയും ജാമ്യവുമില്ലാതെ ഉമർഖാലിദ് തടവറയിലാക്കപ്പെട്ടിട്ട് 5 വർഷം പിന്നിടുന്നു.. കഴിഞ്ഞ മാസം 8 ഓളം കേസുകൾ ബേല എം ത്രിവേദിയുടെ ബഞ്ചിലേക്ക് ചന്ദ്രചൂഡ് മാറ്റിയിരുന്നു.. ഉമർഖാലിദിന്റെ ജാമ്യാപേക്ഷ, ഭീമ കൊറേ​ഗാവ് കേസ്, AIDMK നേതാവ് എടപ്പാടി പളനിക്കെതിരെയുള്ള അഴിമതിക്കേസ് എന്നിവ മാറ്റിവച്ചവയിൽ ഉൾപ്പെടുന്നു.. 1995 ന് ശേഷം വിചാരണത്തടവുകാരുടെ എണ്ണത്തിൽ മറ്റേതു രാജ്യത്തേക്കാളും മുന്നിലാണ് ഇന്ത്യ.. മാത്രമല്ല സ്വവർ​ഗ വിവാഹം നിയമപരമാകണോ വേണ്ടയോ എന്ന് പാർലമെൻ്റിന് തീരുമാനിക്കാം എന്ന വിധിയാണ് ഉണ്ടായത്.. എന്നാൽ അതേസമയം ലൈം​ഗി​ഗ ന്യൂനപക്ഷങ്ങൾക്ക് അനുകൂലമായ പ്രസം​ഗം കാഴ്ചവയ്ക്കാൻ ചന്ദ്രചൂഡിനായി…

എന്നാൽ ഈ വസ്തുതയെല്ലാം തിരുത്തിവായ്ക്കാൻ അയോധ്യ വിധിക്ക് മുമ്പത്തെ ഖേദപ്രകടനവും ​ഗണപതിപൂജയും വേണ്ടി വന്നു…

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

BJP യിൽ വമ്പൻ ട്വിസ്റ്റ്. സുരേന്ദ്രന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ. വെട്ടിലാവുന്നത് ഈ നേതാക്കൾ

സംസ്ഥാന പ്രസിഡന്റ് പദത്തിന്റെ കാര്യത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമുണ്ടാകും. കെ.സുരേന്ദ്രൻ 5 വർഷം...

ചാറ്റ് ജിപിടി ക്ക് പുതിയ എതിരാളി. ഡീപ് സീക്കിനെ പറ്റി അറിയാം.

ഡൽഹി: എ ഐ യുടെ ഏറെ സ്വീകാര്യത നേടിയ സേവനമായിരുന്നു ചാറ്റ്...

​ഗസ്സയിൽ ഇസ്രായേലി ബോംബുകൾ നിർവീര്യമാക്കി : ​ഗസ്സ പോലീസ്

​ഗസ്സ: ​ഗസയിൽ ഡസൻകണക്കിന് ഇസ്രായേലി ബോംബുകൾ നിർവീര്യമാക്കിയെന്ന് ​ഗസ്സ പോലീസ്.. എന്നാലും...

കോൺ​ഗ്രസിലെ പുനഃസംഘടന. 7 DCC കളിലെ അധ്യക്ഷന്മാരുടെ ലിസ്റ്റ് പുറത്ത്

പുനഃസംഘടനയ്ക്കൊരുങ്ങുമ്പോൾ കരുത്തനായി മാറുകയാണ് കെ സുധാകരൻ. മലയോര പ്രചരണ ജാഥയിലൂടെ വിഡി...