ഡൽഹി: രാജ്യസഭയിലെ കോൺഗ്രസ് ബെഞ്ചിൽ നിന്നും നോട്ട്‌കെട്ട് കണ്ടെത്തിയെന്ന മന്ത്രി കിരൺ റിജ്ജു. ആരോപണത്തിന് പിന്നാലെ സഭ നാടകീയമായി. സാധാരണ പരിശോധനയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അഭിഷേക് സിംഗ്വി എംപിയുടെ സീറ്റ് നമ്പർ 222ൽ നിന്നും നോട്ട് കണ്ടെത്തിയത്. സംഭവം പാർലമെന്റിന്റെ അന്തസ് ഇടിച്ചു താഴ്ത്തിയെന്ന് ബിജെപി ദേശീയധ്യക്ഷൻ ജെ.പി നദ്ദ പറഞ്ഞു. എന്നാൽ തന്റെ കയ്യിൽ അഞ്ഞൂറിന്റെ നോട്ട് മാത്രമാണ് ഉള്ളത് താൻ രാജ്യസഭയിൽ 12:57ന് എത്തി 1:30 വരെ താൻ കാന്റീനിൽ ഇരിക്കുകയായിരുന്നുവെന്നായിരുന്നു സിഗ്വിയുടെ മറുപടി. നോട്ട് കെട്ട് കണ്ടെത്തിയതിൽ ഉപരാഷ്ട്രപതി ജഗദീപ് ധൻഗഡ് അന്വേഷണം പ്രഖ്യാപിച്ചു. എല്ലാ അംഗങ്ങളും സംഭവത്തിൽ അപലപിക്കണമെന്ന് നദ്ദ പറഞ്ഞു.