ദേശീയ മനുഷ്യാവകാശ സംഘടന ആയ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്‌സ് (എൻ. എഫ്. പി. ആർ) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചാരണം റിട്ട. ഡി. വൈ. എസ്. പി. ശ്രീ. അനിൽകുമാർ ഉത്ഘാടനം ചെയ്തു. ജില്ലാ വനിതാ വേദി പ്രസിഡന്റ് ശ്രീമതി. അമ്മിണി നേശമണി അധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനം അനുഷ്ഠിച്ചു വരുന്ന ശ്രീമതി. ജയകുമാരി, ശ്രീമതി. സന്ധ്യ, ശ്രീമതി. ബീന എന്നിവരെ ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. എം. നജീബ്, ശ്രീമതി. ഉഷാകുമാരി, ശ്രീമതി. ശ്രീകുമാരി, ശ്രീ. പരമേശ്വരൻ നായർ, ശ്രീ. പി. ആർ. ഗോപിനാഥൻ നായർ, ശ്രീമതി. സിന്ധു എന്നിവർ സംസാരിച്ചു.