ബി ജി ടി യിൽ വീണ്ടും മുത്തമിട്ടു ഓസീസ്. ജസ്പ്രീത് ബുംറ ടൂർണമെന്റിലെ താരം.

10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഓസ്ട്രേലിയ ബോർഡർ ഗാവസ്‌കർ ട്രോഫി ജേതാക്കൾ. അഞ്ചാം ടെസ്റ്റിന്റെ മൂന്നാം ദിനമായ ഇന്ന് ഇന്ത്യയെ ആറ് വിക്കറ്റിന് തകർത്താണ് ഓസ്ട്രേലിയ ബി ജി ടി ട്രോഫിയിൽ വീണ്ടും മുത്തമിട്ടത്. രണ്ട് ഇന്നിങ്‌കളിലുമായി പത്തു വിക്കറ്റ് വീഴ്ത്തിയ ഓസീസ് പേസ്റ്റ് സ്കോട്ട് ബോളണ്ടാണ് കളിയിലെ താരം. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 185 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയൻ ഇന്നിംഗ്സ് 181 നു അവസാനിച്ചു. കേവലം 4 റൺ ലീഡോടുകൂടി ഇറങ്ങിയ ഇന്ത്യക്കു വെറും 157 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാൻ സാധിച്ചത്. 161 റൺസ് എന്ന ലക്ഷ്യത്തിനായി ബാറ്റുവീശിയ ഓസീസ് 27 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു. ട്രാവിസ് ഹെഡ് 34 റണ്ണോടെയും ബ്യു വെബ്സ്റ്റർ 39 റണ്ണോടെയും പുറത്താകാതെ നിന്നു. ഇന്ത്യൻ ബൗളർമാരിൽ അല്പമെങ്കിലും ചെറുത്തുനിൽപ്‌ കാട്ടിയത് പേസർ പ്രസിദ്ധ് കൃഷ്ണയാണ്.

ടൂർണമെന്റിലെ താരമായി പരമ്പരയിലുടനീളം മികച്ച പ്രകടനം കാഴ്ച വെച്ച ജസ്പ്രീത് ബുംറയെ തിരഞ്ഞെടുത്തു. 5 ടെസ്റ്റുകളിൽ 9 ഇന്നിങ്‌സുകളിലായി 32 വിക്കറ്റുകളാണ്‌ ബുംറ നേടിയത്. പരിക്കുമോല്ലാം അവസാനത്തെ ഇന്നിങ്സിൽ ബുംറ കളിച്ചിരിക്കുന്നില്ല. താത്കാലിക ക്യാപ്റ്റനായി കോഹ്ലിയാണ് ടീമിനെ നയിച്ചത്. നേരത്തെ ഫോം കണ്ടെത്താത്തിനെ തുടർന്ന് നായകൻ രോഹിത് ശർമ്മ ആദ്യ ഇലവനിൽ ഇടം പിടിച്ചിരുന്നില്ല. എങ്കിലും താൻ ടെസ്റ്റിൽ നിന്നു വിരമിക്കുന്നു എന്ന അഭ്യൂഹങ്ങൾ രോഹിത് ശർമ്മ തള്ളിക്കളഞ്ഞിരുന്നു. പരമ്പരയിലാകെ 32 വിക്കറ്റെടുത്ത ബുമ്ര വിദേശ പരമ്പരകളില്‍ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനത്തിന്‍റെ റെക്കോര്‍ഡും സ്വന്തമാക്കി.

BGT| Jasprit Bumrah| Australia| Sydney Test

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ആശമാരുടെ വിരമിക്കൽ പ്രായം ഇനി 62 അല്ല. മന്ത്രിയുടെ ഉറപ്പ് ഉത്തരവായി

ആശാ പ്രവര്‍ത്തകരുടെ വിരമിക്കല്‍ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ചുകൊണ്ടു സർക്കാർ...

മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് സമ്മതിച്ചു. ഷൈൻ ടോം ചാക്കോ അറസ്റ്റിൽ.

പോലീസിന്റെ ചോദ്യം ചെയ്യലിൽ താൻ മയക്കുമരുന്ന് ഉപോയോഗിക്കാറുണ്ടെന്ന് സമ്മതിച്ചു ഷൈൻ ടോം...

അൻവറിന്റെ പഴയ എം എൽ എ ഓഫീസ് ഇനി തൃണമൂൽ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ്.

അൻവർ രാഷ്ട്രീയ മുഖച്ഛായ മാറ്റിയതോടെ അൻവറിന്റെ പഴയ എം എൽ എ...

മൊബൈൽ വഴി എം വി ഡി പിഴ ചുമത്തുന്നത് ഗുരുതര ചട്ടലംഘനം: നിയമത്തിന്റെ അജ്ഞതയോ ടാർഗറ്റ് തികക്കാനുള്ള പെടാപ്പാടൊ?

വാഹന പരിശോധന നടക്കുമ്പോൾ മൊബൈൽ ഫോണിലൂടെ ഫോട്ടോ പകർത്തി പിഴ ചുമത്തുന്നത്...