അയർലണ്ടിനെതിരെയുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യ കൂറ്റൻ സ്‌കോറിൽ. സെഞ്ചുറികളുമായി ഓപ്പണമാരായ സ്‌മൃതി മന്ദനയും പ്രതിക റാവലും അർദ്ധ സെഞ്ചുറിയുമായി റിച്ച ഘോഷുമാണ് ഇന്ത്യയെ 435 എന്ന പടുകൂറ്റൻ സ്കോറിലേക്കു നയിച്ചത്. അയർലൻഡ് ബൗളിംഗ് നിരയിൽ ജോർജിന ടെംസി ഒഴികെ ബാക്കി എല്ലാവരും റണ്ണൊഴുക്കി. ഇന്ത്യൻ വനിതകൾ ഒരു ഇന്നിങ്സിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. 3 ഏകദിന മത്സരങ്ങൾ ഉള്ള പരമ്പരയിൽ രണ്ടിലും ജയിച്ചു ഇന്ത്യ ടൂർണമെന്റ് സ്വന്തമാക്കിയിരുന്നു.
ക്യാപ്റ്റൻ സ്‌മൃതി മന്ഥാന 135 റൺസ് നേടി തന്റെ പത്താമത്തെ സെഞ്ച്വറി പൂർത്തിയാക്കി. വനിതാ ക്രിക്കറ്റില്‍ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടുനാൻ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും മന്ദാനയുടെ പേരിലായി. 70 പന്തിലാണ് മന്ദാന സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. യുവതാരമായ പ്രതിക റാവൽ തന്റെ മിന്നും ഫോം തുടർന്ന് കൊണ്ട് 154 റൺസാണ് അടിച്ചത്. അകെ 6 ഏകദിന മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള പ്രതീക ഒരു സെഞ്ചുറിയും 3 അർദ്ധ സെഞ്ചുറിയുമുൾപ്പടെ 444 റൺസാണ് നേടിയിട്ടുള്ളത്. 59 റണ്ണുമായി വിക്കറ്റ് കീപ്പർ റിച്ച ഘോഷും തിളങ്ങി.
മറുപടി ബാറ്റിങിനിറങ്ങുമ്പോൾ ആശ്വാസ ജയം നേടാനായി 436 എന്ന ഹിമാലയൻ ലക്ഷ്യമാണ് അയർലണ്ട് പിന്തുടരേണ്ടത്. കഴിഞ്ഞ രണ്ടു കളിയിലും അയർലണ്ടിനെ തറ പറ്റിച്ച ഇന്ത്യൻ ടീം പരമ്പര തൂത്തുവാരാം എന്ന ആത്മവിശ്വാസത്തിലാണ്.