നിവിൻ പോളി തിരിച്ചു വരും എന്ന പ്രതീക്ഷയോടെ ജനങ്ങൾ കാത്തിരിക്കുന്ന ചിത്രമാണ് ‘ഏഴു കടൽ ഏഴു മലൈ’. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ നിന്നും മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്.. ‘പേരൻപ്’, ‘തങ്കമീൻകൾ’, ‘തരമണി’, ‘കട്രത് തമിഴ്’ എന്നീ ചിത്രങ്ങൾക്ക് സംവിധാനം ചെയ്ത ദേശീയ അവാർഡ് ജേതാവായ റാം ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന സിനിമയുടെ ട്രെയ്ലർ ജനുവരി 20 ന് പുറത്തിറങ്ങും എന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്ന തമിഴ് നടൻ സൂരി എക്സിൽ ഇതുമായി ബന്ധപ്പെട്ട പോസ്റ്റ് പങ്കുവെച്ചിരുന്നു. 46-ാമത് മോസ്കോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ‘ബ്ലോക്ക്ബസ്റ്റേഴ്സ് ഫ്രം എറൗണ്ട് ദ വേള്‍ഡ്’ എന്ന കാറ്റഗറിയിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്.