തൃശൂർ: തൃശൂർ ചിൽഡ്രൻസ് ഹോമിൽ ദാരുണമായ കൊലപാതകം. 15കാരനാണ് മറ്റൊരു 17കാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ 6 മണിയോടെ ആണ് സംഭവം.
ഇരിഞ്ഞാലക്കുട സ്വദേശിയായ അഭിഷേക് എന്ന കുട്ടിയെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. രണ്ടു കുട്ടികളും തമ്മിൽ വഴക്ക് ഉണ്ടായിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്.