സ്പേസ് ഡോക്കിങ് സാങ്കേതികവിദ്യ നടപ്പാക്കാനുള്ള ഇന്ത്യയുടെ ചരിത്ര ദൗത്യമായ സ്‌പെഡെക്സ് പരീക്ഷണം വിജയകരം. റഷ്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങൾക്കൊപ്പം സ്പേസ് ഡോക്കിങ് വിജയകരമായി പൂർത്തിയാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. സ്പേസ് ഡോക്കിങ് വിജയകരമായി പൂർത്തിയാക്കിയെന്നു ISRO അറിയിച്ചു. ബഹിരാകാശത്ത് രണ്ട് ഉപഗ്രഹങ്ങൾ ഡോക്ക് ചെയ്യാനുള്ള നാലാമത്തെ പരീക്ഷണമാണ് വിജയിച്ചത്. നിലവിൽ ഇതിനു ശേഷമുള്ള ഡാറ്റകൾ വിശകലനം ചെയ്യുകയാണ്.
220 കിലോ വീതം ഭാരമുള്ള രണ്ട് ഉപഗ്രഹങ്ങളും ഡിസംബർ 30ന് ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ചിരുന്നു. ആദ്യം ജനുവരി 7 നും പിന്നീട് ജനുവരി 9 നും ഡോക്കിംഗ് ചബ്ജയ്യാമെന്നു തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് അത് മാറ്റി വെയ്ക്കുകയായിരുന്നു. ജനുവരി 12ന് സ്പാഡെക്സ് ദൗത്യത്തിൻ്റെ പരീക്ഷണത്തിന്റെ പരീക്ഷണത്തിൻ്റെ ഭാഗമായി ചേസർ, ടാർഗെറ്റ് ഉപഗ്രഹങ്ങൾ മൂന്ന് മീറ്ററിനുള്ളിൽ എത്തിയിരുന്നു. ഇതിന് പിന്നാലെ ഉപഗ്രഹങ്ങളെ വേർപെടുത്തി സുരക്ഷിതമായ അകലങ്ങളിലേക്ക് മാറ്റി. ശേഷം ട്രയലിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്യുകയാണെന്ന് ISRO നേരത്തെ വ്യക്തമാക്കിയിരുന്നു.