മുഖ്യമന്ത്രിയുമായുള്ള പോരാട്ടം. ഒടുവിൽ ജയം PV അൻവറിനൊപ്പം

വനം നിയമ ഭേദഗതി ഉപേക്ഷിച്ച സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്ത് നിലമ്പൂര്‍ മുന്‍ എം.എല്‍.എയും തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകം കോ-ഓര്‍ഡിനേറ്ററുമായ പി.വി. അന്‍വര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഒറ്റക്കെട്ടായ പോരാട്ടത്തിന് മുന്നില്‍ സര്‍ക്കാരിന് അടിയറവുപറയേണ്ടി വന്നുവെന്ന് അന്‍വര്‍ പറഞ്ഞു. പിന്തുണയേകിയ യു.ഡി.എഫ്. നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അന്‍വര്‍ നന്ദി പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പി വി അന്‍വറിന്റെ പ്രതികരണം.

‘1961-ലെ സംസ്ഥാന വനനിയമം ഭേദഗതി ചെയ്യാനുള്ള ശ്രമം സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചിക്കുന്നത് കര്‍ഷകവിരുദ്ധ, മനുഷ്യത്വ വിരുദ്ധ ബില്ലിനെതിരെ നമ്മള്‍ നടത്തിയ ജനകീയ യാത്രയുടെ വിജയമാണിത്. പൊതുജനങ്ങള്‍ക്ക് അപ്രാപ്യമായ ‘ഗസറ്റില്‍’ പബ്ലിഷ് ചെയ്തു എന്ന കാരണം പറഞ്ഞ് നിയമസഭാംഗങ്ങളെയോ, മലയോര പ്രദേശത്തെ ജനങ്ങളെയോ അറിയിക്കാതെ തികച്ചും നിഗൂഢമായി ഒരു നിയമം നടപ്പിലാക്കാന്‍ സര്‍ക്കാറും വനം വകുപ്പും ശ്രമിക്കുകയായിരുന്നു.’ എന്നും അന്‍വര്‍ പറഞ്ഞു.

‘നിയമസഭാംഗം എന്ന നിലയിലുള്ള അദ്ദേഹത്തിൻറെ രാജി മലയോര മേഖലയെ ആകെ പ്രതിസന്ധിയിലാക്കുന്ന വന നിയമ ഭേദഗതി ബില്ലിനെതിരെ സമര്‍പ്പിക്കുന്നു എന്ന് മുമ്പ് സൂചിപ്പിച്ചിട്ടുണ്ട് എന്നും അൻവർ പറഞ്ഞ്. ജനാധിപത്യത്തെ പരിവര്‍ത്തനത്തിനും ശുദ്ധീകരണത്തിനും വിധേയമാക്കുന്ന എക്കാലത്തേയും മികച്ച ‘ടൂള്‍’ ജനകീയ സമരങ്ങള്‍ തന്നെയാണ്. ഒറ്റക്കെട്ടായ നമ്മുടെ പോരാട്ടത്തിനു മുന്നില്‍ സര്‍ക്കാറിന് അടിയറവു പറയേണ്ടി വന്ന എന്നതാണ് സത്യം.’എന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

അന്‍വറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ

അതേസമയം , വനനിയമ ഭേദഗതി ബില്‍ സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചതായി കഴിഞ്ഞദിവസം അറിയിക്കുകയായിരുന്നു. ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്ന വനംനിയമ ഭേദഗതി നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. ഏത് നിയമവും മനുഷ്യര്‍ക്ക് വേണ്ടിയുള്ളതാകണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി അറിയിച്ചു. ‘നിലവില്‍ വനഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. ആശങ്കകള്‍ സൃഷ്ടിക്കപ്പെടുന്നുമുണ്ട്. ജനങ്ങളെ പ്രയാസപ്പെടുത്തുന്നതോ ആശങ്കയിലാക്കുന്നതോ ആയ ഒരു ഭേദഗതിയും ഈ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു’ മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോള്‍ പറയുന്ന ഭേദഗതി നിര്‍ദേശങ്ങള്‍ ആരംഭിക്കുന്നത് 2013-ലാണ്. അന്ന് യുഡിഎഫ് സര്‍ക്കാരായിരുന്നു ഭരണത്തില്‍. മനഃപൂര്‍വ്വം കടന്നുകയറുക എന്ന ഉദ്ദേശത്തോടെ വനത്തില്‍ കയറുക, വനത്തിനുള്ളില്‍ വാഹനം നിറുത്തുക ഇതെല്ലാം കുറ്റമാക്കുക എന്നതാണ് ആ ഭേദഗതി. അതിന്റെ തുടര്‍നടപടികളാണ് പിന്നീടുണ്ടായത്. ആശങ്കകള്‍ പരിഹരിക്കാതെ മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഏതെങ്കിലും വകുപ്പുകളില്‍ നിക്ഷിപ്തമാകുന്ന അധികാരം ദുര്‍വിനിയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന ആശങ്കകള്‍ സര്‍ക്കാര്‍ ഗൗരവമായി കാണുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ബിജെപി യിൽ അടിമുടി മാറ്റം. പുറത്തായവർക്ക് പകരക്കാരായി എത്തുന്നത് ഈ നേതാക്കൾ  

ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കും വോട്ടെടുപ്പാകാമെന്ന് നിർദേശിച്ച് ദേശീയ നേതൃത്വം. ബുധനാഴ്ച...

സിപിഐ യിൽ കാനം ഇഫ്ക്ട്. പ്രമുഖ നേതാവിനെതിരെ പടയൊരുക്കം.

സിപിഐ യിൽ വീണ്ടും 'കാനം ഇഫക്ട്'. പിന്നെയും വിഭാഗീയത തലപൊക്കി. പഴയ...

ഇപ്പോൾ മത്സരിക്കില്ല. ലക്ഷ്യം 2026 നിയമസഭാ തെരെഞ്ഞെടുപ്പ് – ടി വി കെ

നടൻ വിജയുടെ രാഷ്ട്രീയ പാർട്ടിയായ ടി വി കെ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ...

ചേന്ദമംഗലം കൂട്ടക്കൊല: പ്രതി അറസ്റ്റിൽ

ചേന്ദമംഗലം കൂട്ടകൊലപാതക കേസിൽ പ്രതി റിതുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് ഉച്ചയ്ക്കു...