ഭാരത് മൊബിലിറ്റി എക്സ്പോ ഇന്ന് മുതൽ. പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും

ഭാരത് മൊബിലിറ്റി എക്സ്പോയുടെ രണ്ടാം പതിപ്പ് ഇന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി ഉദ്‌ഘാടനം ചെയ്യും. വാഹനങ്ങൾ, അക്‌സെസറികൾ, പുതിയ സാങ്കേതിക വിദ്യകൾ ഉൾപ്പടെ നൂറിലധികം ലോഞ്ചുകൾ നടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പരിപാടിയിലൂടെ വാഹന നിർമാതാക്കൾ, ഇലക്ട്രോണിക്സ്, അക്‌സെസ്സറിസ്, ടയർ നിർമാതാക്കൾ, ഓട്ടോമോട്ടീവ് സോഫ്ട്‍വെയരെ നിർമാതാക്കൾ എന്നിങ്ങനെ ഓട്ടോമൊബൈൽ ഇൻഡസ്ട്രിയുടെ വിവിധങ്ങളായ മേഖലകൾ ഒത്തുകൂടുന്നു. ന്യൂ ഡൽഹിയിലെ ഭാരത് മണ്ഡപം, ദ്വാരകയിലെ യശോഭൂമി, ഗ്രെയ്റ്റർ നോയിഡയിലെ ഡൽഹി ആൻഡ് ഇന്ത്യ സ്‌പോൻ സെന്റർ & മാർട്ട് എന്നെ വേദികളിൽ വെച്ചാണ് ഗ്ലോബൽ ഓട്ടോമൊബൈൽ എക്സ്പോ നടക്കുക.

ജനുവരി 17 മുതൽ 22 വരെയാണ് എക്സ്പോ നടക്കുന്നത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പിൻതുണയോടു കൂടി നടക്കുന്ന ഈ എക്സ്പോ ഓട്ടോമൊബൈൽ മേഖലയിലെ ഒന്നിലധികം അസോസിയേഷനുകൾ ചേർന്നാണ് നടത്തുന്നത്. ലോകത്തിന്റെ പല കോണുകളിൽ നിന്നും അഞ്ച് ലക്ഷത്തിൽ അധികം ആൾക്കാരെ ഈ പരുപാടിയിൽ എത്തിക്കാനാകും എന്നതാണ് പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഷാരോൺ വധക്കേസ്: കാത്തിരിപ്പ് നീളുന്നു. വിധി തിങ്കളാഴ്ച

പാറശ്ശാല ഷാരോൺ വധക്കേസിൽ ശിക്ഷ വിധി തിങ്കളാഴ്ച പറയും. ശിക്ഷയെ സംബന്ധിച്ച്...

വിജയ് ഹസാരെ കളിച്ചില്ല. സഞ്ജുവിനെതിരെ ബി സി സി ഐ അന്വേഷണം

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെതിരെ ബിസിസിഐ അന്വേഷണം നടത്തുമെന്നാണ്...

റാഗിങ്ങ് തന്നെ: പോലീസ് റിപ്പോർട്ട് കൈമാറി.

പാലായിൽ ഒൻപതാം ക്ലാസുകാരനെ സഹപാഠികൾ ചേർന്ന് വിവസ്ത്രനാക്കി ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ച...

ബിജെപി യിൽ അടിമുടി മാറ്റം. പുറത്തായവർക്ക് പകരക്കാരായി എത്തുന്നത് ഈ നേതാക്കൾ  

ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കും വോട്ടെടുപ്പാകാമെന്ന് നിർദേശിച്ച് ദേശീയ നേതൃത്വം. ബുധനാഴ്ച...