ചേന്ദമംഗലം കൂട്ടകൊലപാതക കേസിൽ പ്രതി റിതുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് ഉച്ചയ്ക്കു ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. കൊലപാതക സമയത്ത് പ്രതി ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. റിതു ആദ്യം വിനീഷയെ ആക്രമിച്ചു. പിന്നാലെ വേണുവിനെയും ഉഷയെയും അക്രമികുകയും ചെയ്തു. ഏറ്റവും ഒടുവിലാണ് ജിതിന്റെ തലയ്ക്കടിച്ചതെന്നും പൊലീസ് പറഞ്ഞു.
ജിതിന്‍ ഇപ്പോൾ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മരിച്ച മൂന്ന് പേരുടെയും ഇന്‍ക്വസ്റ്റ് നടപടികൾ പൂര്‍ത്തിയായിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ വെച്ച് നടക്കും. ബന്ധു വീട്ടിലെ പൊതുദര്‍ശനത്തിനു ശേഷം അഞ്ച് മണിക്ക് സംസ്‌കരിക്കും.
കഴിഞ്ഞ ദിവസമാണ് ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ ഇരുമ്പ് വടി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ സംഭവം അരങ്ങേറിയത്. പ്രതിയെ വളരെ പെട്ടെന്ന് തന്നെ അറസ്റ്റ് ചെയ്യുകയും തുടർന്ന് കുറ്റം സമ്മതിക്കുകയുമായിരുന്നു. ജിതിനെ അക്രമിക്കാനാണ് റിതു എത്തിയത്. തന്റെ സഹോദരിയെ കുറിച്ച് ജിതിന്‍ മോശമായി സംസാരിച്ചതാണ് അയാളെ അക്രമിയ്ക്കാനുള്ള കാരണമെന്നാണ് റിതുവിന്റെ മൊഴി.