മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെതിരെ ബിസിസിഐ അന്വേഷണം നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. 2024-25 വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റില്‍ കേരള ടീമിന് വേണ്ടി പങ്കെടുക്കാതിരുന്നത് എന്ത് എന്നതിനെ കുറിച്ചാണ് ബിസിസിഐ അന്വേഷിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുമുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ താരം കളിക്കാതിരുന്നതിന്റെ കാരണം അന്വേഷിക്കാന്‍ ബിസിസിഐ യോഗം ചേരുന്നുവെന്നാണ് സൂചന.
ഇന്ത്യന്‍ ടീമംഗങ്ങള്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന നിയമം കര്‍ശനമാക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തര ലിസ്റ്റ് എ ടൂര്‍ണമെന്റിലെ കേരളത്തിന്റെ ഒരു മത്സരത്തിലും താരം ഇടം പിടിക്കാത്തതില്‍ ബിസിസിഐ സന്തുഷ്ടരല്ല. ചാസ്മ്പ്യൻസ് ട്രോഫ്ട് പോലെയൊരു പ്രധാന ടൂർണമെന്റിന് മുന്പായി 50 ഓവർ മത്സരം കളിക്കാനുള്ള അവസരമാണ് നഷ്ടമായത്. KCA യുമായി സഞ്ജു അത്ര രസത്തിലല്ല എന്നും KCA യുടെ ട്രെയിനിങ് ക്യാമ്പിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാലാണ് ടീമിൽ ഇടം നേടാൻ കഴിയാത്തതെന്നും കേൾക്കുന്നുണ്ട്.