ഓഫീസർ ഫെബ്രുവരി 20ന് ചാർജ്ജെടുക്കും. ഓഫീസർ ഓൺ ഡ്യൂട്ടി തീയേറ്ററുകളിലേക്ക്.

കുഞ്ചാക്കോ ബോബൻ പോലീസ് വേഷത്തിൽ എത്തുന്ന ‘ഓഫീസർ ഓൺ ഡ്യൂട്ടി’ എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്ത്. ഫെബ്രുവരി 20ന് ആണ് ചിത്രത്തിന്‍റെ റിലീസ്. അടുത്തിടെ ചിത്രത്തിന്‍റെ ഒഫീഷ്യൽ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്ററും ഏവരുടേയും ശ്രദ്ധ കവർന്നിരിക്കുകയാണ്. കട്ടിമീശയുമായി കിടിലൻ പോലീസ് ലുക്കിലാണ് പോസ്റ്ററിൽ ചാക്കോച്ചനുള്ളത്. പ്രിയാമണിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഇമോഷനൽ ക്രൈം ഡ്രാമയായാണ് ചിത്രമൊരുങ്ങുന്നത്.

നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് സംവിധായകൻ. ‘പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. ‘ജോസഫ്’, ‘നായാട്ട്’ സിനിമകളുടെ തിരക്കഥാകൃത്തും ‘ഇലവീഴപൂഞ്ചിറ’യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സഞ്ജു പുറത്ത്. രോഹിത് നയിക്കും. ഇന്ത്യയുടെ ചാസ്മ്പ്യൻസ് ട്രോഫി ടീമായി.

2025 ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ്മയെ ക്യാപ്റ്റനായും...

ലോകം കീഴടക്കുന്ന ക്രിപ്റ്റോകറൻസികൾ. ബിറ്റ്‌കോയിൻ എന്ന രാജാവ്

ലോകം കീഴടക്കുന്ന ക്രിപ്റ്റോകറൻസികൾ. ദിനം പ്രതി നിക്ഷേപ രം​ഗത്തുണ്ടാകുന്ന വളർച്ചയിൽ ഇതേ...

ഷാരോൺ വധക്കേസ്: കാത്തിരിപ്പ് നീളുന്നു. വിധി തിങ്കളാഴ്ച

പാറശ്ശാല ഷാരോൺ വധക്കേസിൽ ശിക്ഷ വിധി തിങ്കളാഴ്ച പറയും. ശിക്ഷയെ സംബന്ധിച്ച്...

വിജയ് ഹസാരെ കളിച്ചില്ല. സഞ്ജുവിനെതിരെ ബി സി സി ഐ അന്വേഷണം

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെതിരെ ബിസിസിഐ അന്വേഷണം നടത്തുമെന്നാണ്...