വൈദ്യശാസ്ത്രരംഗത്തു പുത്തൻ ചുവടുവയ്പ്പുമായി, അനുദിനം വളർന്നുകൊണ്ടിരിക്കുന്ന വൈദ്യശാസ്ത്രത്തിനു പുത്തൻ സംഭാവന നൽകികൊണ്ട് പെയിൻ മാനേജ്മെൻറിൽ സ്റ്റം സെൽ തെറാപ്പിയിലെ പുത്തൻ സാധ്യതകളെ കുറിച്ച് നിംസ് മെഡിസിറ്റിയിൽ അന്താരാഷ്ട്ര കോൺഫറൻസ് നടന്നു
നിംസ് മെഡിസിറ്റി , നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് ഓഫ് അലയ്ഡ് ഹെൽത്ത് സയൻസസ് ,നിംസ് സെന്റർ ഫോർ ജീനോമിക് മെഡിസിൻ, ഇന്ത്യൻ സൊസൈറ്റി ഫോർ സ്റ്റഡി ഓഫ് പെയിൻ സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര കോൺഫറൻസ് പ്രശസ്ത ഓങ്കോളജിസ്റ്റും , സിഡ്നി കിമ്മേൽ മെഡിക്കൽ കോളേജ് ഓഫ് തോമസ് ജഫേഴ്സൺ യൂണിവേഴ്സിറ്റി ക്ലിനിക്കൽ പ്രൊഫസർ ഓഫ് ഓങ്കോളജിസ്റ്റുമായ ഡോ. എം. വി.പിള്ള ഉത്ഘാടനം നിർവഹിച്ചു.
നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടറും , നിഷ് കന്യാകുമാരി പ്രൊ.ചാൻസലറുമായ ശ്രീ.എം.എസ് ഫൈസൽ ഖാൻ അധ്യക്ഷനായിരുന്നു. ഐ.എം.എ തിരുവനന്തപുരം ചാപ്റ്റർ പ്രസിഡന്റ് ഡോ. ശ്രീജിത്ത് ആർ ആശംസാ പ്രസംഗം നടത്തി
യു എസ് എ സ്റ്റെം ക്യുർസ് ഫൗണ്ടർ ഡോ. സായിറാം അൽട്ടൂരി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് അസോസിയേറ്റ് പ്രൊഫസർ ഡോ. സതീഷ് ഖുരാന, നിംസ് മെഡിസിറ്റി അനസ്തേഷ്യയോളജി ആൻഡ് ക്രിട്ടിക്കൽ കെയർ കൺസൾട്ടന്റ് ഡോ. അരവിന്ദൻ മാമല്ലൻ , നിംസ് സെന്റർ ഫോർ ജീനോമിക് മെഡിസിൻ ഹെഡ് ആൻഡ് പ്രിൻസിപ്പൽ സയന്റിസ്റ്റ്
ഡോ. അനീഷ് നായർ എന്നിവർ പ്രസ്തുത വിഷയത്തെ ആസ്പദമാക്കി പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
യു. കെ ബിർമിൻഹാം യൂണിവേഴ്സിറ്റി സീനിയർ ലക്ചറർ ആൻഡ് കൺസൾട്ടന്റ് ഹെമറ്റോളജിസ്റ്റ് ഡോ. ഷഫീഖ് സലിം ,അനസ്തേഷ്യയോളജി ആൻഡ് പെയിൻ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. അക്സർ എ.എം, തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് അനസ്തേഷ്യയോളജി അസിസ്റ്റന്റ് പ്രൊഫസർ ഡോ. അൻസർ ഷൗക്കത്തലി , തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ഡിപ്പാർട്ട്മെന്റ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീ ഹാബിലിറ്റേഷൻ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ലക്ഷ്മി മോഹൻ, നിംസ് മെഡിസിറ്റി മെഡിക്കൽ ജനറ്റിക്സ് കൺസൾട്ടന്റ് ആൻഡ് ഹെഡ് ഡോ. ലക്ഷ്മി എസ് നായർ, കന്യാകുമാരി മെഡിക്കൽ കോളേജ് അനസ്തേഷ്യോളജി ആൻഡ് പെയിൻ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. രമ്യ എന്നിവർ പാനൽ ചർച്ചയിലും പങ്കെടുത്തു.
വൈദ്യശാസ്ത്രത്തിനു വലിയ മാറ്റം സൃഷ്ടിക്കുന്ന ഈ അന്താരാഷ്ട്ര കോൺഫറൻസിൽ മുന്നൂറോളം പേർ പങ്കെടുത്തു