ചൈനീസ് ഷോർട് വീഡിയോ ആപ്പായ ടിക് ടോക് യു എസ്സിൽ നിരോധിച്ചു. ഇന്നായിരുന്നു ബൈറ് ഡാൻസ് കമ്പനിക്ക് തങ്ങളുടെ ആസ്തികൾ വിറ്റൊഴിച്ചിക്കാനുള്ള അവസാന ദിവസം. ടിക് ടോക് പക്ഷെ ശനിയാഴ്ച രാത്രി തന്നെ ആപ്പിന് റെ സീവനം യു എസ്സിൽ നിന്നും പിൻവലിച്ചിരുന്നു. ജോ ബൈഡൻ സർക്കാർ നടപ്പാക്കിയ നിയമം പാലിക്കാത്തതിനാലാണ് പ്രവർത്തനം നിർത്തുന്നത്. എന്നാൽ ഈ നിയമം യു എസ്സിൽ തങ്ങളുടെ ഉപഭോക്താക്കളായ 17 കോടിയോളം ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുമെന്നാണ് ടിക് ടോക്കിന്റെ വാദം. പക്ഷെ യു എസ് സുപ്രീം കോടതി ആ വാദം തള്ളുകയായിരുന്നു. ടിക് ടോക്കിന്റെ ഡാറ്റ കളക്ഷൻ പോളിസി, ആഭ്യന്തര സുരക്ഷാ എന്ന കാര്യങ്ങൾ കൂടെ കണക്കിലെടുത്താണ് നിരോധനം. മുൻപും പല രാജ്യങ്ങളും ടിക് ടോക്കിനെ ബാൻ ചെയ്തിരുന്നു.
ഇലോൺ മസ്‌കിന് ടിക് ടോക്കിന്റെ യുഎസ് ബിസിനസ് വിൽക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ ഉയർന്നുവന്നിരുന്നു. എന്നാൽ ഇത് കമ്പനിതന്നെ തള്ളിയിരുന്നു. നിരോധനം നിലവിൽവന്നതോടെ ആപ് ഡൗൺലോഡ് ചെയ്യാനും അപ്ഡേറ്റ് ചെയ്യാനും കഴിയില്ല. ബൈറ്റ് ഡാൻസിന്റെ മറ്റു ആപ്പുകളും ഇനി യു എസ്സിൽ പ്രവർത്തനയോഗ്യമാകില്ല. ഈ സാഹചര്യത്തോടെ മെറ്റായും സ്നാപ്ചാറ്റും തങ്ങളിലേക്ക് കൂടുതൽ ആളുകൾ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.