ഹ്യൂണ്ടായിയും ടി വി എസ്സും കൈകോർക്കുന്നു. ഡിസൈനിംഗിൻ്റെയും മാർക്കറ്റിംഗിൻ്റെയും ഒരു അപാര കോംബിനേഷൻ

വാഹന നിർമാണ രംഗത്തെ വമ്പന്മാരായ ഹ്യൂണ്ടായിയും ടി വി എസ്സും ഇന്ത്യയിൽ ലാസ്റ്റ് മൈൽ മൊബിലിറ്റി സൊല്യൂഷൻസിനായി കൈകോർക്കുന്നു. ഡിസൈൻ, എൻജിനീയറിങ്, ടെക്നോളജി എന്നീ മേഖലകളിൽ ഹ്യൂണ്ടയ്ക്കുള്ള ആഗോള മികവും ടീ വി എസിൻ്റെ ഇന്ത്യൻ സാഹചര്യങ്ങളോട് ഒത്തുപോകുന്ന മാർക്കറ്റിംഗ് തന്ത്രങ്ങളും, നിർമാണ മികവുമെല്ലാം മികച്ച വാഹനങ്ങളുടെ നിർമാണത്തിന് ഊർജ്ജം പകരും. നിലവിൽ കരാറുകൾ ആയിട്ടിലെങ്കിലും ഇവയെല്ലാം മുൻനിർത്തി മുന്നോട്ട് പോകാനാണ് തീരുമാനം എന്നാണ് അറിയാൻ സാധിക്കുന്നത്.
മികവാർന്ന ഇലക്ട്രിക് ത്രീ വീലറുകളുടെയും മൈക്രോ ഫോർ വീലറുകളുടെയും ആദ്യരൂപം അവതരിപ്പിച്ചു കൊണ്ട് സുസ്ഥിരമായ നഗര ഗതാഗതം ഉറപ്പാക്കാനാണ് ഇവരുടെ ലക്ഷ്യം.

ഹ്യൂണ്ടായിയും ടി വി എസ്സും

2025 ലെ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയുടെ ആദ്യ ദിവസം ഇലക്ട്രിക് ക്രെറ്റ ലോഞ്ച് ചെയ്തതിന് ശേഷമാണ് ഹ്യൂണ്ടായ് ടിവിഎസുമായി കൈകോർക്കാൻ ആലോചിക്കുന്നു എന്ന വിവരം പുറത്ത് വിട്ടത്.

ചർച്ചകൾ പുരോഗമിക്കുന്നതോടെ വാഹന രംഗത്തെ പുത്തൻ ആശയങ്ങളും സാങ്കേതിക മുന്നേറ്റവും നഗര ഗതാഗതം കൂടുതൽ ഊർജസ്വലവും പരിസ്ഥിതി സൗഹൃദപരവുമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

പുതിയ ദൗത്യവുമായി പി വി അൻവർ. ഈ വിഭാഗത്തെ തൃണമൂലിനൊപ്പം ചേർക്കാൻ നീക്കം!

വന്യമൃഗ ആക്രമങ്ങളിൽ ദിനംപ്രതി മനുഷ്യർക്ക് ജീവഹാനി സംഭവിക്കുന്നതിന്റെ അമർഷത്തിൽ മലയോര മേഖല...

ബൈ ബൈ അമേരിക്ക. ടിക് ടോക് യു എസ്സിൽ നിരോധിച്ചു.

ചൈനീസ് ഷോർട് വീഡിയോ ആപ്പായ ടിക് ടോക് യു എസ്സിൽ നിരോധിച്ചു....

“രാഹുൽ മാങ്കൂട്ടത്തിൽ ചതിച്ചു; ഞാൻ രാഷട്രീയം വിടുന്നു…” തുറന്നടിച്ച് വനിത നേതാവ്

രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി...

പെയിൻ മാനേജ്മെൻറിൽ സ്റ്റം സെൽ തെറാപ്പിയിലെ പുത്തൻ സാധ്യതകളെ കുറിച്ച് നിംസ് മെഡിസിറ്റിയിൽ അന്താരാഷ്ട്ര കോൺഫറൻസ് നടന്നു

വൈദ്യശാസ്ത്രരംഗത്തു പുത്തൻ ചുവടുവയ്പ്പുമായി, അനുദിനം വളർന്നുകൊണ്ടിരിക്കുന്ന വൈദ്യശാസ്ത്രത്തിനു പുത്തൻ സംഭാവന നൽകികൊണ്ട്...