ആർ ജി കർ മെഡിക്കൽ കോളേജ് ബലാത്സംഗ കേസിൽ പ്രതി സഞ്ജയ് റോയിക്കു ജീവപര്യന്തം. കൊല്‍ക്കത്തയിലെ സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. കൊലപാതകം, ബലാത്സംഗം, മരണത്തിലേക്ക് നയിച്ച ആക്രമണം തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രതിയായ സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വവുമായ കുറ്റകൃത്യമാണിതെന്നും പ്രതി സഞ്ജയ് റോയ്ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു കോടതിയിൽ സിബിഐ ആവശ്യപെട്ടത്.
ബലാത്സംഗമോ കൊലപാതകമോ ചെയ്തിട്ടില്ലെന്ന് വാദത്തിനിടെ പ്രതി ആവർത്തിച്ചിരുന്നു. താൻ നിരപരാധിയാണെന്നും തന്നെ മർദ്ദിച്ചാണ് മൊഴിയെടുത്തതെന്നും പ്രതി കോടതിയിൽ പറഞ്ഞു. കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്നാണ് കോടതിയുടെ നിഗമനം. തനിക്കെതിരെ തെളിവില്ലെന്നും വധശിക്ഷ നൽകരുതെന്നും പ്രതി കോടതിയോട് അപേക്ഷിച്ചിരുന്നു.
2024 ആഗസ്റ്റ് ഒന്‍പതാം തീയതിയാണ് ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ട്രെയിനി ഡോക്ടറെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കുറ്റകൃത്യം സംഭവിച്ച് അഞ്ചര മാസം പൂര്‍ത്തിയാകുമ്പോഴാണ് കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി.