പി വി അൻവറിന് തിരിച്ചടി! കോൺഗ്രസ്‌ പ്രവേശനം പാളുന്നു?

പി.വി. അൻവറിന്റെ യു.ഡി. എഫ് പ്രവേശന കാര്യത്തിൽ കൂട്ടായ തീരുമാനമാണ് വേണ്ടതെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ തീരുമാനം. നിയമസഭാംഗത്വം
രാജിവെച്ച പി.വി. അൻവറിനെയും തൃണമൂൽ കോൺഗ്രസിനെയും യു.ഡി.എഫിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ കോൺഗ്രസ് തീരുമാനം ഉടൻ ഉണ്ടാകില്ല എന്ന സൂചനയാണ് ലഭിക്കുന്നത്. എല്ലാ വശങ്ങളും ചർച്ചചെയ്ത് സാവകാശം തീരുമാനം എടുത്താൽ മതിയെന്നാണ് കോൺഗ്രസ്‌ ഉന്നത നേതൃത്വത്തിലെ ധാരണ. പി.വി. അൻവർ പാർട്ടിയെ യു.ഡി.എഫിൽ ചേർക്കണമെന്ന് കത്ത് നൽകിയതിനെ തുടർന്നാണ് ഇക്കാര്യം രാഷ്ട്രീയകാര്യ സമിതിയിൽ ചർച്ചയായത്.

കോൺഗ്രസ്‌

അൻവറിൻ്റെ യു.ഡി.എഫ് പ്രവേശനത്തിൽ കോൺഗ്രസിൽ എതിർപ്പില്ലെന്നാണ് രാഷ്ട്രീയകാര്യ സമിതിയിലെ ചർച്ച നൽകുന്ന സൂചന. എന്നാൽ, പെട്ടെന്നൊരു തീരുമാനമുണ്ടാകാനിടയില്ല. മറ്റൊന്ന് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നടക്കുമോ എന്നും പരിശോധിക്കണം കരണം, ഈ നിയമസഭയുടെ കാലാവധി തീരാൻ ഒരു കൊല്ലവും 4 മാസവും മാത്രമേ ബാക്കിയുളളു. അതുകൊണ്ടുതന്നെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്നതിൽ സംശയം നിലനിൽക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തിൽ മുൻപ് ഉപതിരഞ്ഞെടുപ്പുകൾ മാറ്റിവെച്ച ചരിത്രവും ഉണ്ട്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നടക്കുന്നില്ലെങ്കിൽ അൻവറിൻെറയും തൃണമൂലിൻെറയും മുന്നണി പ്രവേശനം പിന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് മാത്രമേ പരിഗണിക്കാൻ സാധ്യതയുളളു. അൻവറിൻെറ കാര്യത്തിൽ തിടുക്കപ്പെട്ട് ഒരു തീരുമാനം കൈക്കൊളേളണ്ടതില്ല എന്നാണ് ഈ ധാരണക്ക് പിന്നിലുളള കാര്യം. പൊതുവെ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്നതിലും അൻവറിൻെറ പ്രതികരണങ്ങളിലും കൃത്യയ്ത ഇല്ലായ്മ പ്രകടിപ്പിക്കുന്ന സവിശേഷ ശൈലികൊണ്ടാണ് ഇങ്ങനെയൊരു ധാരണയിലെത്താൻ കാരണമെന്നും വിലയിരുത്താം.

അതേസമയം മുന്നണി വിപുലീകരണം അടിയന്തിര അജണ്ടയായി പരിഗണിക്കാൻ തീരുമാനിച്ചാൽ നേരത്തെ യു.ഡി.എഫ് വിട്ടുപോയ കേരളാ കോൺഗ്രസ്‌ എം അടക്കമുളളവരെയാണ് ആദ്യംപരിഗണിക്കേണ്ടതെന്നാണ് ഒരുവിഭാഗം കോൺഗ്രസ്‌ നേതാക്കളുടെ അഭിപ്രായം. കോൺഗ്രസിലെ ധാരണ ഇതൊക്കെയാണെങ്കിക്കും മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ ചേർന്ന ആദ്യ ആഴ്ച തന്നെ യു.ഡി.എഫ് പ്രവേശനം ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്ത് നിൽക്കുകയാണ് പിവി അൻവർ ചെയ്തത്.

എന്നാൽ കത്ത് കിട്ടിയിട്ടും കോൺഗ്രസ്‌ നേതൃത്വത്തിൽ കാര്യാമായ അനക്കമൊന്നുമില്ല. മുന്നണി പ്രവേശനം ആവശ്യപ്പെട്ട് യു.ഡി.എഫ് നേതാക്കൾക്ക് വളരെ വിശദമായ കത്താണ് പി.വി അൻവർ നൽകിയരിക്കുന്നത്. ഇടത് മുന്നണിയും സി.പി.എം സ്വതന്ത്ര എം.എൽ.എ സ്ഥാനവും ഉപേക്ഷിച്ചതും എന്തുകൊണ്ടാണെന്ന് കത്തിൽ പറയുന്നുണ്ട്. മാത്രമല്ല ഡി.എം.കെ വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേരാൻ ഉണ്ടായ സാഹചര്യവും കത്തിൽ വിശദീകരിച്ചിട്ടുണ്ട്. ഏത് രാഷ്ട്രീയ സാഹചര്യത്തിലും താനും തൃണമൂൽ കോൺഗ്രസും യുഡിഎഫിനൊപ്പം ഉറച്ചുനിൽക്കുമെന്ന് കത്തിൽ പി.വി അൻവർ ഉറപ്പ് നൽകുന്നുമുണ്ട്. പിന്നാലെയാണ് പി.വി അൻവറിന്റെ യു.ഡി.എഫ് പ്രവേഷണം സംബന്ധിച്ച് കൂട്ടായ തീരുമാനം മതിയെന്ന് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ഉയർന്ന അഭിപ്രായം.
ഹൈക്കമാൻഡ് പ്രതിനിധികൾക്കും സമാന നിലപാടാണുള്ളത്. തൃണമൂൽ കോൺഗ്രസിൻ്റെ ഭാഗമായതിനാൽ അൻവറിൻെറ മുന്നണി പ്രവേശനത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിൻെറ നിലപാട് ഏറെ നിർണായകമാണ്.

അൻവറിനോട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് സൗഹൃദ നിലപാടാണുള്ളത്. എന്നാൽ, തനിക്കെതിരെ അഴിതി ആരോപിച്ച അൻവറിനോട് പ്രതിപക്ഷ നേതാവ് കടുത്ത നിലപാടിലായിരുന്നു. അൻവർ മാപ്പുപറഞ്ഞതോടെ വി.ഡി. സതീശൻ മയപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് അൻവറിൻ്റെ കാര്യത്തിൽ ഭിന്നാഭിപ്രായം പുറത്തുപോകരുതെന്നും യോജിച്ച തീരുമാനമാണ് വേണ്ടതെന്നും രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചത്. ഏറെ മാസങ്ങളുടെ ഇടവേളക്കുശേഷം നടന്ന രാഷ്ട്രീയകാര്യ സമിതിയോഗത്തിൽ മുതിർന്ന നേതാക്കൾ മിക്കവരും മുന്നറിയിപ്പിന്റെ സ്വരത്തിലാണ് സംസാരിച്ചത്.

കെ.പി.സി.സി പ്രസിഡൻ്റും പ്രതിപക്ഷ നേതാവും തമ്മിലുള്ള ഭിന്നത പാർട്ടിയുടെ യോജിച്ചുള്ള പ്രവർത്തനത്തെപ്പോലും ബാധിക്കുന്നു. ഇരുവർക്കുമിടയിലെ ഭിന്നത പ്രവർത്തകരെ വേദനിപ്പിക്കുംവിധം പുറത്തുവരുന്നത് ഒഴിവാക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. എ.ഐ.സി.സി സംഘടന സെക്രട്ടറി കെ.സി. വേണുഗോപാൽ, സംസ്ഥാനത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷി, തൃശൂർ പരാജയത്തിനു ശേഷം ഏറെനാളായി പാർട്ടി നേതൃയോഗങ്ങളിൽനിന്ന് മാറിനിൽക്കുന്ന കെ. മുരളീധരൻ ഉൾപ്പെടെയുള്ളവരും ഞായറാഴ്ചത്തെ യോഗത്തിനെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ആർ ജി കർ മെഡിക്കൽ കോളേജ് ബലാസംഗക്കൊല: പ്രതിക്ക് ജീവപര്യന്തം

ആർ ജി കർ മെഡിക്കൽ കോളേജ് ബലാത്സംഗ കേസിൽ പ്രതി സഞ്ജയ്...

മകന്റെ മർദനമേറ്റ് പിതാവിന് ദാരുണാന്ത്യം

മകന്റെ മർദനമേറ്റ് പിതാവിന് ദാരുണാന്ത്യം. കിളിമാനൂർ സ്വദേശി ഹരികുമാറാണ് മരിച്ചത്. ലഹരിക്കടിമയായ...

ട്രംപ് അധികാരത്തിലേക്ക്. സ്വർണവിലയിൽ ഇടിവ്

അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേൽക്കാൻ മണിക്കൂറുകൾ ശേഷിക്കെ അന്താരാഷ്ട്ര സ്വർണവിലയിൽ...

സഞ്ജുവിനായി തമിഴ്‌നാടും രാജസ്ഥാനും. ടീമിൽ ഇടം നൽകുമെന്ന് ഓഫർ.

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണും കേരള ക്രിക്കറ്റ് അസോസിയേഷനുമായി തർക്കങ്ങൾ...