ബ്രൂവറി വിവാദം. സർക്കാരിനെ പ്രതിരോധത്തിലാക്കി പുതിയ വിവരം പുറത്ത്

പാലക്കാട് ബ്രൂവറി നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ്‌ എന്ന സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ, വെറുതെയായിപോകുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. എലപ്പുള്ളിയിൽ പുതുതായി അനുമതി നൽകിയ മദ്യക്കമ്പനി സർക്കാർ വെള്ളം നൽകുമെന്ന് പറയുന്നത് ഇനിയും ജലസംഭരണിപോലും പണിതിട്ടില്ലാത്ത പദ്ധതിയിൽനിന്ന് ആണെന്നാണ് പുതിയ വിവരം. പദ്ധതിക്കാവശ്യമായ വെള്ളം നൽകാൻ വാട്ടർ അതോറിറ്റി അനുമതി നൽകിയിട്ടുണ്ടെന്നാണ് സർക്കാരിനുവേണ്ടി അഡീഷണൽ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്. കമ്പനിക്ക് പ്രതിദിനം 80 ദശലക്ഷം ലിറ്റർ വെള്ളം വേണമെന്നായിരുന്നു ആവശ്യം. ഇതിനുപുറമേ മഴവെള്ളക്കൊയ്ത്തും കമ്പനിപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അതിനാൽ ജലചൂഷണം പൂർണമായും ഒഴിവാക്കാൻ സാധിക്കുമെന്നുമുള്ള സർക്കാർ വിശദീകരണം തുടക്കത്തിലേ താളം തെറ്റുകയാണ്. കിൻഫ്ര അധികൃതരുമായി വെള്ളം നൽകുന്നതുസംബന്ധിച്ച ഔദ്യോഗിക ചർച്ചകളൊന്നും നടന്നിട്ടില്ലെന്നാണ് സൂചന.


കഞ്ചിക്കോട്ടെ കിൻഫ്ര വ്യവസായപാർക്കിലേക്ക് മലമ്പുഴയിൽനിന്ന് വെള്ളമെത്തിക്കാനാണ് പദ്ധതി തയ്യാറാക്കിയിരുന്നത്. ഇതാവട്ടെ പൈപ്പിടുന്നതിന് അനുമതി ലഭിക്കാത്തതിനെത്തുടർന്ന് നാലുവർഷമായി മുടങ്ങിക്കിടക്കയുമാണ്. കിൻഫ്രപാർക്കിനകത്തുൾപ്പെടെ പൈപ്പിട്ടിട്ടുണ്ടെങ്കിലും മുക്രോണിയിൽ റെയിൽവേട്രാക്കിന് സമാന്തരമായ ഭാഗത്തും ട്രാക്കിനടിയിലൂടെയും പണി ആരംഭിക്കാനായിട്ടില്ല. ജലസംഭരണിയുടെ പ്രാരംഭപ്രവൃത്തികളും ഇഴഞ്ഞുനീങ്ങുകയാണ്. ഇത് ടെൻഡർ നടപടികളിലേക്കെത്തിയിട്ടേയുള്ളൂ.

ബ്രൂവറി

ചോദിച്ച വെള്ളമില്ല

കിൻഫ്രയ്ക്ക് പ്രതിദിനം 10 ദശലക്ഷംലിറ്റർ (എം.എൽ.ഡി.) വെള്ളം മലമ്പുഴയിൽനിന്ന് അനുവദിച്ചത് 2015ലെ സർക്കാർ ഉത്തരവനുസരിച്ചാണ്. 20 എം.എൽ.ഡി. വെള്ളമാണ് പ്രതിദിനം ആവശ്യപ്പെട്ടിരുന്നത്. കാർഷികാവശ്യവും നിലവിലുള്ള കുടിവെള്ള പദ്ധതികൾക്കായി നീക്കിവെക്കുന്ന വെള്ളവുംകഴിഞ്ഞ് ഇത്രയുംവെള്ളം നൽകാനാവില്ലെന്ന് വിശദമാക്കിയാണ് പ്രതിദിനം 10 എം.എൽ.ഡി. വെള്ളം അനുവദിക്കാൻ ധാരണയായത്. ഇതിനായി 12.5 ദശലക്ഷംലിറ്റർ സംഭരണശേഷിയുള്ള ജലസംഭരണി നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. വ്യവസായ ഇടനാഴി ഉൾപ്പെടെയുള്ള പദ്ധതികൾ വരുന്നതിനാൽ 10 എം.എൽ.ഡി. ലഭിക്കുന്നതുതന്നെ കിൻഫ്രയുടെ ആവശ്യങ്ങൾക്ക് തികയാതെവരുമെന്നും കരുതുന്നു. ഇതെല്ലാം വിരൽ ചൂണ്ടുന്നത് ഭൂഗർഭജല ചൂഷണത്തിലേക്കാണെന്ന് പ്രദേശവാസികൾ ഭയക്കുന്നുണ്ട്.

പാലക്കാട് ബ്രൂവറി അനുവദിച്ചതിൽ സർക്കാരിന്റെ നയംമാറ്റവും തിടുക്കവും ഉയർത്തിക്കാട്ടി പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്. ഒയാസിസ് കമ്പനിക്ക് മദ്യനിർമാണശാല അനുവദിക്കാൻ സർക്കാർ നയംമാറ്റിയെന്നാണ് വിമർശനം. കമ്പനി നൽകിയ അപേക്ഷയിൽ കാലതാമസമില്ലാതെ തീരുമാനമെടുത്തതിലെ തിടുക്കം ഉയർത്തിക്കാട്ടിയാണ് സർക്കാരിനുനേരേയുള്ള അഴിമതി ആരോപണം.

വ്യവസായനിക്ഷേപം കൊണ്ടുവരാനും തൊഴിലവസരമൊരുക്കാനുമുള്ള നയത്തിന്റെ ഭാഗമാണ് ബ്രൂവറി അനുമതിയെന്നാണ് സർക്കാരിന്റെ മറുപടി. മദ്യനയമനുസരിച്ചുതന്നെയാണ് ഈ തീരുമാനമെന്നും വ്യക്തമാക്കി.

സംഭവത്തിൽ പ്രതിപക്ഷവാദങ്ങൾ പരിശോധിക്കാം…

  • സംസ്ഥാനത്ത് ഇനി ഡിസ്റ്റിലറി വേണ്ടെന്ന് 1999-ൽ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനു വിരുദ്ധമാണ് ബ്രൂവറി അനുമതി.
  • കമ്പനി 2022-ൽ സർക്കാരിന് അപേക്ഷ നൽകി. തുടർന്നാണ് അബ്കാരിനയത്തിലെ ഭേദഗതി. ഈ ജനുവരി 15-ന് മന്ത്രിസഭ ബ്രൂവറിക്ക് അനുമതി നൽകി. അടുത്തദിവസം ഉത്തരവുമിറങ്ങി. സർക്കാരിന്റെ ഈ തിടുക്കത്തിൽ ദുരൂഹത.
  • ഇതേ കമ്പനിയുടെ പ്ലാന്റ് പഞ്ചാബ് സർക്കാർ പൂട്ടിച്ചിട്ടുണ്ട്.
  • എലപ്പുള്ളി പഞ്ചായത്തിന്റെ അനുമതി തേടിയില്ല. മലിനീകരണ നിയന്ത്രണ ബോർഡിന്റെയും അനുമതിയില്ല.
  • മദ്യനിർമാണശാല ഭൂഗർഭജലം ചൂഷണം ചെയ്യും. കമ്പനിക്ക് എത്ര വെള്ളം വേണ്ടിവരുമെന്ന് ഉത്തരവിലില്ല. ഇതു വസ്തുത ഒളിച്ചുവെക്കലാണ്.
  • ബെവറജസ് കോർപ്പറേഷന്റെ മലബാർ ഡിസ്റ്റിലറീസിന് ഇതുവരെ വാട്ടർ അതോറിറ്റി വെള്ളം നൽകിയിട്ടില്ല.
  • മദ്യത്തിന്റെ ഉപഭോഗവും ലഭ്യതയും കുറയ്ക്കുമെന്നാണ് മദ്യനയത്തിലെ പ്രഖ്യാപനം. ബ്രൂവറി ഈ നയത്തിനു വിരുദ്ധം.

എന്നാൽ അതേ സമയം സർക്കാർ വാദം മറിച്ചാണ്… പരിശോധിക്കാം

  • ഡിസ്റ്റിലറി വേണ്ടെന്ന് 1999-ൽ തീരുമാനിച്ചത് അന്നത്തെ സാഹചര്യത്തിൽ.
  • കമ്പനിക്കുവേണ്ടി തിടുക്കമോ താത്പര്യമോ കാണിച്ചിട്ടില്ല. അപേക്ഷയും സർക്കാർ അനുമതിയും നടപടിക്രമങ്ങൾ പാലിച്ചശേഷം. മദ്യം ഇവിടെത്തന്നെ ഉത്പാദിപ്പിക്കാനുള്ള സാധ്യത തേടാൻ അബ്കാരിനയത്തിൽ പ്രഖ്യാപിച്ചിരുന്നു.
  • ഏതെങ്കിലും സംസ്ഥാനത്ത് കേസുണ്ടാവാം. മദ്യനിർമാണരംഗത്ത് പ്രവർത്തനപരിചയവും വൈദഗ്ധ്യമുള്ളതുമാണ് ഒയാസിസ് കമ്പനി.
  • പ്രാരംഭാനുമതി മാത്രമേ നൽകിയിട്ടുള്ളൂ. മതിയായ എല്ലാ അനുമതിയും രേഖകളും കമ്പനിതന്നെ നേടണം.
  • ഭൂഗർഭജലം ഉപയോഗിക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഒരു ചൂഷണവും അനുവദിക്കില്ല. വാട്ടർഅതോറ്റി വെള്ളംനൽകും. മഴവെള്ളസംഭരണവും ഉപയോഗിക്കും. ഒന്നും ഒളിക്കാനില്ല.
  • മലബാർ ഡിസ്റ്റിലറിയിൽനിന്ന് പിന്മാറിയിട്ടില്ല. കമ്പനിക്കു വെള്ളം ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
  • വ്യവസായം വളർത്തി വരുമാനം വർധിപ്പിക്കാനാണ് ബ്രൂവറി അനുമതി. മദ്യത്തിന്റെ കയറ്റുമതിയാണ് ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

2026ലും ഇടതിനെ നയിക്കുന്നത് പിണറായി തന്നെ? ധർമ്മടത്ത് എതിരാളി ഈ നേതാവ്

പ്രായപരിധി മാനദണ്ഡത്തിൽ സി.പി.എം. പാർട്ടി കോൺഗ്രസിൽ ഇളവുണ്ടായേക്കില്ല. 75 വയസ്സ് തികഞ്ഞവർ...

പി വി അൻവറിന് തിരിച്ചടി! കോൺഗ്രസ്‌ പ്രവേശനം പാളുന്നു?

പി.വി. അൻവറിന്റെ യു.ഡി. എഫ് പ്രവേശന കാര്യത്തിൽ കൂട്ടായ തീരുമാനമാണ് വേണ്ടതെന്ന്...

ആർ ജി കർ മെഡിക്കൽ കോളേജ് ബലാസംഗക്കൊല: പ്രതിക്ക് ജീവപര്യന്തം

ആർ ജി കർ മെഡിക്കൽ കോളേജ് ബലാത്സംഗ കേസിൽ പ്രതി സഞ്ജയ്...

മകന്റെ മർദനമേറ്റ് പിതാവിന് ദാരുണാന്ത്യം

മകന്റെ മർദനമേറ്റ് പിതാവിന് ദാരുണാന്ത്യം. കിളിമാനൂർ സ്വദേശി ഹരികുമാറാണ് മരിച്ചത്. ലഹരിക്കടിമയായ...