പൊന്മാൻ എന്ന ചിത്രത്തിലെ ടീസർ പുറത്ത്. നടനായും സംവിധായകനായും പ്രേക്ഷകപ്രീതി നേടിയ ബേസിൽ ജോസഫ് ചിത്രത്തിൽ നായകനായി എത്തുന്നത്. ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു.
ജി ആർ ഇന്ദുഗോപന്റെ നാലഞ്ച് ചെറുപ്പക്കാർ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. ബസിൽ ജോസഫിന് പുറമേ സജിൻ ഗോപു, ലിജോമോൾ ജോസ് ആനന്ദ് മന്മഥൻ, ദീപക് പറമ്പോൽ, രാജേഷ് ശർമ, ജയാ കുറുപ്പ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി ആർ ഇന്ദുബൻ ജസ്റ്റിൻ മാത്യു എന്നിവർ ചേർന്ന് ചിത്രത്തിന്റെ തിരക്കഥ സംഭാഷണം എഴുതുന്നു. ഛായാഗ്രഹണം സാനു ജോൺ വർഗീസ്. 6 ഫെബ്രുവരി 2025ൽ ആണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രമാണിത്