ചോദ്യം : കുട്ടികളിൽ കണ്ട് വരുന്ന അഗ്രസീവ് സ്വഭാവം, പ്രത്യേകിച്ചും പാലാക്കാട് വിദ്യാർത്ഥി വിഷയം മുൻ നിർത്തി പരിശോധിച്ചാൽ, ആ അഗ്രസീവ് സ്വഭാവത്തെ ക്രിമിനൽ മൈന്റ് എന്ന രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയാണ് … ഇത്തരം സാഹചര്യത്തെ ബാലാവകാശ കമ്മീഷൻ എങ്ങനെ നോക്കിക്കാണുന്നു?
ഉത്തരം : കുട്ടികൾ എല്ലാകാലത്തും അവരുടെ ജീവിതത്തിൽഅഗ്രസീവ് തന്നെയാണ്.. അങ്ങനെ അഗ്രസീവ് തന്നെയായിരിക്കണം.. ചില കുട്ടികൾക്ക് ചിലപ്പോൾ ചില പ്രശ്നങ്ങൾ ഉണ്ടാകാം .. ചില ഹൈപ്പർ ആക്ടീവ് ആയിട്ടുള്ള കുട്ടികൾ ഉണ്ടാവാം.. അതൊന്നും മനസിലാക്കാൻ ഇപ്പോഴത്തെ രക്ഷിതാക്കൾക്കോ അല്ലെങ്കിൽ ഒരു പരിധിവരെ രക്ഷിതാക്കൾക്കോ കഴിയുന്നില്ല . . ചിലപ്പോൾ കുട്ടികൾക്ക് ട്രീറ്റ്മെന്റോ കൗൺസിലിംഗോ വേണ്ടി വരും..അതെല്ലാം മനസിലാക്കുകയാണ് വേണ്ടത്.. അത്തരം കുട്ടികളെ തല്ലിയിട്ട് കാര്യമില്ല … രക്ഷിതാക്കളാണ് ഇത്തരം കുട്ടികളെ കൂടുതൽ ശ്രദ്ധിക്കേണ്ടത്.. അധ്യാപകർ തൊഴിലായി മാത്രമാണ് കർത്തവ്യത്തെ കാണുന്നത്.. അവർ സ്വന്തം മക്കളെ പോലെ തന്നെ വിദ്യാർത്ഥികളെയും ട്രീറ്റ് ചെയ്യണം.. കുട്ടികൾക്ക് എന്തും തുറന്ന് പറയാവുന്ന സാഹചര്യമാവണം..
ചോദ്യം : കുട്ടി തിരികെ സ്കൂളിലേക്ക് പ്രവേശിക്കുമ്പോൾ മറ്റുകുട്ടികളുടെയും അധ്യാപകരുടെയും ഭാഗത്ത് നിന്നുള്ള പ്രതികരണം തീർത്തും പ്രധാനപ്പെട്ടതല്ലേ.. ഈ സാഹചര്യം മുൻനിർത്തി അധ്യാപകർക്കും കുട്ടികൾക്കും എന്തലും കൗൺലിംഗ് നൽകാൻ പദ്ധതിയുണ്ടോ?
ഉത്തരം : നിലവിൽ അതിനെ പറ്റി തീരുമാനമായിട്ടില്ല.. പക്ഷെ അവന് െന്തങഅകിലും പോരായ്മയിണ്ടങ്കിൽ അത് പരിഹരിക്കാനും മറ്റ് കുട്ടികളോടൊപ്പം ചേർത്ത് നിർത്താനുമുള്ള നടപടി ക്രമങ്ങൾ സ്വീകരിക്കും.. മറ്റൊരു കാര്യം കുട്ടികളുടെ ചെറുപ്പത്തിലേ തന്ന അവരുടെ പ്രശ്നങ്ങൾ മനസിലാക്കി, മാറ്റങ്ങൾക്ക് വിധേയമാക്കാനുള്ള ശ്രമം സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്താൻ വിദ്യാഭ്യാസ വകുപ്പുമായി പദ്ധതിയിടുന്നുണ്ട്..
ചോദ്യം : രക്ഷിതാക്കൽക്കും അധ്യാപകർക്കും പുറമെ അക്രമങ്ങളെ ഗ്ലോറിഫൈ ചെയ്യുന്ന തരത്തിലുള്ള സിനിമകളും ഗെയിമുകളും കുട്ടികളെ സ്വാധീനിക്കുന്നതായി തോന്നിയിട്ടുണ്ടോ?
ഉത്തരം : കുട്ടകൾക്ക് നന്മതിന്മകളെ വേർതിരിച്ചെടുക്കാൻ കഴിയണം. അവർക്ക് സമൂഹത്തിൽ നല്ല മാതൃകകൾ ആവശ്യമാണ്. അത്തരം മാതൃകകൾ നൽകേണ്ടത് പൂർണമായും സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.. കുട്ടികളെ ബാക്ക്ബെഞ്ച് എന്ന് പറഞ്ഞ് മാറ്റിനിർത്താതെ മറ്റ് കുട്ടികൾക്കൊപ്പം പരഗണിക്കാൻ സാധിച്ചാൽ, ഒരുപക്ഷെ നാളെ മറ്റ് വലിയ സംഭാവനകൾ നൽകാൻ കഴിഞ്ഞേക്കും.. കമ്മീഷന്റെ ഭാഗത്ത് നിന്ന് ഗുഡ് പാരന്റിങ് അഥാവാ ബാലസൗഹൃദ രക്ഷാ കർത്തൃത്വം എന്ന പുതിയ പദ്ധതി കുടുമബശ്രീയുടെ ഫാക്വൽകൾക്ക് നൽകുന്നുണ്ട്.. സംസഥാനതലത്തിൽ കേരളത്തിൽ എല്ലാ ജില്ലകളെയും ഉൾപ്പെടുത്തി, ഗ്രൈനിങ് നൽകിയിട്ടുണ്ട്..
ചോദ്യം : പോക്സോ കേസുകളുടെ തോത് വർദ്ധിച്ചിട്ടുണ്ടോ ?
ഉത്തരം : പോക്സോ കേസുകളല്ല വർദ്ധിച്ചത് .. അതിൻരെ റിപ്പോർട്ടിങ് ആണ്.. ഇപ്പോൾ കൂടുതൽ കേസുകൾ പുറത്ത് വരുന്നുണ്ട്.. കുട്ടികളെ വഴിതെറ്റിക്കുന്നത് നമ്മുടെ കൂടെ തന്നെയുള്ള എല്ലാ തരത്തിലുമുള്ല മോശം വ്യക്തികൾതന്നെയാണ്..ഇവയെ തടയിടാനായി സർക്കരിന്റെ ഭാഗത്ത് നിന്നും അനവധി പരിപാടികൾ നടക്കുന്നുണ്ട്.. ഉദാഹരണത്തിന് സ്കൂളുകളിലെ എസ്പിസി സംവിധാനമെല്ലാം ഇത്തരം അതിക്രമങ്ങൾ തടയുന്നതിന് വഴിയൊരുക്കും.. മാത്രമല്ല കുട്ടകൾക്ക് അവരുടെ അതിർത്തികൾ നിർണയിച്ച് കൊടുക്കാൻ സാധിക്കണം.. ഉദാഹരണത്തിന് അവരുടെ ഗെയിം കളിക്കുന്നതിനുള്ള ആസ്കതി, ഇവയിലെല്ലാം തന്നെ ഒരു നിയന്ത്രണം വേണം .. അതിന് ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധഇക്കുന്നത് രക്ഷിതാക്കൾക്ക് തന്നെയാണ് ..