ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി കൊടുത്തതിനാൽ പ്രതികാരം തീർക്കുന്നതുപോലെ പെരുമാറുന്നു എന്ന് നിർമാതാവ് സാന്ദ്ര തോമസ് നൽകിയ പരാതിയിൽ കേസ് എടുത്തു പോലീസ്. എറണാകളും സെന്‍ട്രല്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നിര്‍മാതാവ് ആന്റോ ജോസഫാണ് കേസില്‍ രണ്ടാം പ്രതി. സിനിമ മേഖലയിൽ നിന്നും തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നു എന്നും പല തവണ അപമാനപെടുത്തും വിധം പെരുമാറി എന്നും പരാതിയിൽ പറയുന്നു.
നിർമാതാക്കളുടെ സംഘടനയിൽ നിന്നും സാൻഡ്ര തോമസിനെ പുറത്താക്കിയ വാർത്ത വിവാദമായിരുന്നു. പ്രൊഡ്യൂസഴ്സ് അസ്സോസിയേഷനെതിരെ പരാതി നൽകുകയും അതിന്മേൽ പോലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. ഇതാണ് അവരെ ചൊടിപ്പിച്ചത്. സംഘടനയുടെ പേരിനു കളങ്കമുണ്ടാക്കി എന്ന് കാണിച്ചാണ് സാൻഡ്രയെ പുറത്താക്കിയത്. ഇക്കാര്യത്തിൽ ഇവർ കോടതിയെ സമീപിക്കുകയും പുറത്താക്കൽ നടപടിയിൽ സ്റ്റേയും വാങ്ങിയിരുന്നു.