പതിനൊന്നുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു എന്ന പരാതിയിന്മേൽ അധ്യാപകനെതിരെ പോക്‌സോ കേസ്. ജാമ്യമില്ല വകുപ്പ് ചുമത്തി ലൈംഗികാതിക്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്.
പെൺകുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റം ശ്രദ്ധയിൽപെട്ട ഒരു അധ്യാപികയോടാണ് കുട്ടി ഇക്കാര്യം തുറന്നുപറഞ്ഞത്. അധ്യാപകൻ തന്നെ ഭീഷണിപ്പെടുത്തിയ കാര്യവും തുറന്നുപറഞ്ഞു. പ്രിൻസിപ്പലിനെ വിവരം അറിയിച്ചെങ്കിലും പരാതി ആക്കാതെ രഹസ്യമായി ഒതുക്കി തീർക്കാനുള്ള ശ്രമം നടത്തിയെന്ന് പോലീസ് പറഞ്ഞു.