വയനാട് പഞ്ചാരക്കൊല്ലിയില്‍ ദൗത്യസംഘം കടുവയെ ചത്തനിലയില്‍ കണ്ടെത്തി. മൂന്ന് റോഡ് ജംഗ്ഷന് സമീപത്ത് നിന്നുമാണ് കടുവയെ കണ്ടെത്തിയത്. കടുവയുടെ ശരീരത്തിൽ മുറി പാടുകളും രക്തവും ഉണ്ടായിരുന്നു. കടുവയുടെ മുൻകാലുകൾക്ക് മുകളിലായി മുറിവുണ്ട്. നരഭോജി കടുവ തന്നെയാണ് ചത്തതെന്ന് സ്ഥിരീകരിച്ചു.
ഇന്ന് പുലർച്ചെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കടുവയുടെ കാല്‍പാദം പിന്തുടർന്നെത്തിയ ദൗത്യസംഘം ചത്ത നിലയില്‍ കടുവയെ കണ്ടെത്തുകയായിരുന്നു. കടുവയുടെ ജഡം ബേസ് ക്യാമ്പിലേക്ക് കൊണ്ടുപോയിട്ടുണ്ട്. പോസ്റ്റ് മോർട്ടത്തിന് ശേഷം കൂടുതൽ വിവരങ്ങൾ പുറത്തു വിടുമെന്ന് ഫോറെസ്റ് അധികൃതർ അറിയിച്ചു. കടുവ ചത്തതറിഞ്ഞതോടെ ആശ്വാസത്തിലും ആഹ്ളാദത്തിലുമാണ് പഞ്ചാരക്കൊല്ലിയിലെ ജനങ്ങൾ.