കൊളംബിയയ്‌ക്കെതിരെ 25 ശതമാനം പ്രതികാര താരിഫ് ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. കൊളംബിയയില്‍ നിന്നുള്ള ഇറക്കുമതിക്ക് നികുതി 50 ശതമാനമായി ഉയര്‍ത്തുമെന്നാണ് പ്രഖ്യാപനം. അമേരിക്കയുമായി സഹകരിക്കണമെന്നും പ്രകോപനമുണ്ടാക്കരുതെന്നും കൊളംബിയക്ക് മുന്നറിയിപ്പും നൽകി.
അമേരിക്കന്‍ ഇറക്കുമതികളുടെ താരിഫിന് 25 ശതമാനം വര്‍ധനവ് ഏര്‍പ്പെടുത്താൻ ഉത്തരവിട്ടുകൊണ്ട് കൊളംബിയൻ പ്രസിഡന്റ് തിരിച്ചടിച്ചു. വീറും വാശിയുണ്ടെന്നും തനിക്കുമുണ്ടെന്നും പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും പ്രസിഡന്റ് ഗുസ്താവോ പെട്രോ വ്യക്തമാക്കി. കഴിഞ്ഞ ദിവസം അഭയാര്‍ത്ഥികളെയും കൊണ്ട് വന്ന രണ്ട് അമേരിക്കന്‍ സായുധ വിമാനങ്ങളെ തടഞ്ഞതായി പെട്രോ അറിയിച്ചിരുന്നു. ഇതോടെയാണ് പ്രതികാര നടപടികൾ ആരംഭിക്കുന്നത്. കൊളംബിയക്കാർക്കുള്ള യാത്രാ വിലക്കും അമേരിക്കയിലെ കൊളംബിയന്‍ ഉദ്യോഗസ്ഥരുടെ വിസ റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളും നിലവിൽ പ്രഖ്യാപിച്ചിട്ടുണ്ട്.