റെക്കോർഡുകളുടെ പെരുമഴ: സ്കോട്ലൻഡിനെ തകർത്ത് ഇന്ത്യൻ പെൺകുട്ടികൾ.

വനിതാ അണ്ടർ 19 സി 20 ലോകകപ്പിൽ സ്കോട്ലൻഡിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. 150 റണ്ണിന്റെ ജയത്തോടെ ഇന്ത്യ ടൂര്ണമെറ്റിനെ സെമി ഫൈനൽ ഉറപ്പിച്ചു. ആദ്യം ബാറ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 208 റണ്ണാണ് അടിച്ചു കൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്കോട്ലൻഡിന്റെ ഇന്നിംഗ്സ് 14 ഓവറിൽ 58 റൺസിൽ അവസാനിച്ചു. ഓൾ റൗണ്ടറും ഓപ്പണിങ് ബാറ്ററുമായ തൃഷയുടെ മിന്നും പ്രകടനത്തിലാണ് ഇന്ത്യ തകർപ്പൻ ജയം സ്വന്തമാക്കിയത്. 53 പന്തില്‍ സെഞ്ചുറി നേടിയ തൃഷ വനിതാ അണ്ടര്‍ 19 ടി 20 ലോകകപ്പില്‍ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. 59 പന്തില്‍ 110 റണ്‍സുമായി പുറത്താകാതെ നിന്ന തൃഷ രണ്ടോവറില്‍ ആറ് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത് ബൗളിംഗിലും തിളങ്ങി.

ഇന്ത്യ

ഇന്ത്യക്കായി തൃഷയും കമാലിനിയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 13.3 ഓവറില്‍ 147 റണ്‍സ് കൂട്ടിച്ചേര്‍ത്തു. തൃഷ 13 ഫോറും നാലു സിക്സും അടിച്ചുകൊണ്ടു സ്കോറുയർത്തിയപ്പോൾ 42 പന്തില്‍ 51 റണ്ണുമായി കമാലിനിയും ശേഷം എത്തിയ സനിക ചാല്‍ക്കെ 20 പന്തില്‍ 29 റണ്ണുമെടുത്തു ഇന്ത്യൻ സ്കോർ 200 കടത്തി. സ്കോട്ലൻഡ് നിരയിലാകട്ടെ നാലു താരങ്ങൾ മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യയുടെ മികവാർന്ന ബൗളിങ്ങിന് മുന്നിൽ സ്കോട്ടിഷ് പ്രതിരോധം തകർന്നു വീഴുകയായിരുന്നു.

ഇന്ത്യക്കായി ആയുഷി ശുക്ല മൂന്നോവറില്‍ എട്ട് റണ്‍സിന് നാലു വിക്കറ്റെടുത്തു. വൈഷ്ണവി ശര്‍മയും തൃഷയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മലയാളി താരം മൈഥിലി വിനോദ് മൂന്നോവറില്‍ 20 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ആശമാരുടെ വിരമിക്കൽ പ്രായം ഇനി 62 അല്ല. മന്ത്രിയുടെ ഉറപ്പ് ഉത്തരവായി

ആശാ പ്രവര്‍ത്തകരുടെ വിരമിക്കല്‍ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ചുകൊണ്ടു സർക്കാർ...

മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് സമ്മതിച്ചു. ഷൈൻ ടോം ചാക്കോ അറസ്റ്റിൽ.

പോലീസിന്റെ ചോദ്യം ചെയ്യലിൽ താൻ മയക്കുമരുന്ന് ഉപോയോഗിക്കാറുണ്ടെന്ന് സമ്മതിച്ചു ഷൈൻ ടോം...

അൻവറിന്റെ പഴയ എം എൽ എ ഓഫീസ് ഇനി തൃണമൂൽ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ്.

അൻവർ രാഷ്ട്രീയ മുഖച്ഛായ മാറ്റിയതോടെ അൻവറിന്റെ പഴയ എം എൽ എ...

മൊബൈൽ വഴി എം വി ഡി പിഴ ചുമത്തുന്നത് ഗുരുതര ചട്ടലംഘനം: നിയമത്തിന്റെ അജ്ഞതയോ ടാർഗറ്റ് തികക്കാനുള്ള പെടാപ്പാടൊ?

വാഹന പരിശോധന നടക്കുമ്പോൾ മൊബൈൽ ഫോണിലൂടെ ഫോട്ടോ പകർത്തി പിഴ ചുമത്തുന്നത്...