​ഗസ്സയിൽ ഇസ്രായേലി ബോംബുകൾ നിർവീര്യമാക്കി : ​ഗസ്സ പോലീസ്

​ഗസ്സ: ​ഗസയിൽ ഡസൻകണക്കിന് ഇസ്രായേലി ബോംബുകൾ നിർവീര്യമാക്കിയെന്ന് ​ഗസ്സ പോലീസ്.. എന്നാലും ജനങ്ങൾ ജാ​ഗ്രത പുലർത്തണമെന്നും പോലീസ് അറിയിച്ചു. ചുറ്റുപാടുകൾ കൃത്യമായി നിരീക്ഷിക്കണം. സംശയകരമായ ഉപകരണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികാരികളെ അറിയിക്കണമെന്നും ഗസ്സ സർക്കാരിന്റെ മാധ്യമ വിഭാഗം ടെലഗ്രാം സന്ദേശത്തിൽ വ്യക്തമാക്കി. തെക്കൻ, മധ്യ ഗവർണറേറ്റുകളിൽനിന്ന് വടക്കൻ ഗസ്സയിലേക്ക് മടങ്ങുന്നവരെ സഹായിക്കാൻ 5,500 സർക്കാർ ജീവനക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും മാധ്യമവിഭാഗം അറിയിച്ചു.

അതിനിടെ ഗസ്സയിൽനിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കാനുള്ള പദ്ധതിയോട് സഹകരിക്കില്ലെന്ന് ഈജിപ്തും ജോർദാനും വ്യക്തമാക്കിയിട്ടും യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് തന്റെ നിലപാട് ആവർത്തിച്ചു. ഗസ്സ വാസയോഗ്യമായ സ്ഥലമല്ലെന്നും അവിടുത്തെ ജനങ്ങൾ സമാധാനത്തോടെ ജീവിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ട്രംപ് പറഞ്ഞു. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസ്സിയുമായുള്ള ഫോൺ സംഭാഷണത്തിന് ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ട്രംപ്.

മൂന്ന് ലക്ഷത്തോളം ഫലസ്തീനികളാണ് വടക്കൻ ഗസ്സയിലേക്ക് മടങ്ങുന്നത്. സലാഹുദ്ദീൻ സ്ട്രീറ്റിൽ ആളുകളുടെയും വാഹനങ്ങളുടെയും നീണ്ട നിരയാണ് രൂപപ്പെട്ടിരിക്കുന്നത്. തങ്ങൾ ഉപേക്ഷിച്ചുപോയതിന്റെയെല്ലാം അവശിഷ്ടങ്ങൾ മാത്രമാണ് മടങ്ങിയെത്തിയവർക്ക് കാണാൻ കഴിഞ്ഞതെന്ന് അൽ ജസീറ റിപ്പോർട്ടർ ഹാനി മഹ്മൂദ് പറഞ്ഞു. റഫയിൽനിന്ന് പിൻവാങ്ങിയെങ്കിലും ഈജിപ്ത് അതിർത്തിയിൽ നിലയുറപ്പിച്ച ഇസ്രായേൽ സൈന്യം വടക്കൻ ഗസ്സയിലേക്ക് മടങ്ങുന്ന ഫലസ്തീനികൾക്ക് ഭീഷണിയാണെന്ന് റഫ മേയർ അഹമ്മദ് അൽ സൗഫി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ആശമാരുടെ വിരമിക്കൽ പ്രായം ഇനി 62 അല്ല. മന്ത്രിയുടെ ഉറപ്പ് ഉത്തരവായി

ആശാ പ്രവര്‍ത്തകരുടെ വിരമിക്കല്‍ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ചുകൊണ്ടു സർക്കാർ...

മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് സമ്മതിച്ചു. ഷൈൻ ടോം ചാക്കോ അറസ്റ്റിൽ.

പോലീസിന്റെ ചോദ്യം ചെയ്യലിൽ താൻ മയക്കുമരുന്ന് ഉപോയോഗിക്കാറുണ്ടെന്ന് സമ്മതിച്ചു ഷൈൻ ടോം...

അൻവറിന്റെ പഴയ എം എൽ എ ഓഫീസ് ഇനി തൃണമൂൽ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ്.

അൻവർ രാഷ്ട്രീയ മുഖച്ഛായ മാറ്റിയതോടെ അൻവറിന്റെ പഴയ എം എൽ എ...

മൊബൈൽ വഴി എം വി ഡി പിഴ ചുമത്തുന്നത് ഗുരുതര ചട്ടലംഘനം: നിയമത്തിന്റെ അജ്ഞതയോ ടാർഗറ്റ് തികക്കാനുള്ള പെടാപ്പാടൊ?

വാഹന പരിശോധന നടക്കുമ്പോൾ മൊബൈൽ ഫോണിലൂടെ ഫോട്ടോ പകർത്തി പിഴ ചുമത്തുന്നത്...