BJP യിൽ വമ്പൻ ട്വിസ്റ്റ്. സുരേന്ദ്രന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ. വെട്ടിലാവുന്നത് ഈ നേതാക്കൾ

സംസ്ഥാന പ്രസിഡന്റ് പദത്തിന്റെ കാര്യത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമുണ്ടാകും. കെ.സുരേന്ദ്രൻ 5 വർഷം പൂർത്തിയാക്കിയതിനാൽ മാറുമെന്ന സന്ദേശമാണ് ലഭിക്കുന്നതെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പുവരെ സുരേന്ദ്രൻ തന്നെ തുടരുമെന്നും പാർട്ടിയിൽ അഭ്യൂഹമുണ്ട്. സമവായത്തിന്റെ പേരിൽ മികവ് പരിഗണിക്കാതിരിക്കരുതെന്ന് ദേശീയ നേതൃത്വം നിർദേശിച്ചിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റ് തിര‍ഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങൾ ആദ്യം പൂർത്തിയാക്കണം. സംസ്ഥാന കൗൺസിൽ അംഗങ്ങളെ നോമിനേറ്റ് ചെയ്യുന്നതാണ് ആദ്യ നടപടി. 140 നിയോജക മണ്ഡലങ്ങളിൽ നിന്നായി 210 കൗൺസിൽ അംഗങ്ങളെയാണ് കണ്ടെത്തേണ്ടത്. ഇവർക്കാണ് സംസ്ഥാന പ്രസിഡന്റ് പദത്തിലേക്ക് വോട്ട് ചെയ്യാനുള്ള അവകാശം. വോട്ടെടുപ്പിലേക്കു പോകില്ലെന്നാണ് സംസ്ഥാന നേതാക്കൾ പറയുന്നത്. അതിനു മുൻപ് സമവായത്തിൽ സംസ്ഥാന പ്രസിഡന്റിനെ കണ്ടെത്താൻ ദേശീയ നേതൃത്വം നേതാക്കളെ നിയോഗിക്കും. അതിനു ശേഷം കേരളത്തിന്റെ റിട്ടേണിങ് ഓഫിസർ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി സംസ്ഥാന പ്രസിഡന്റിനെ സംസ്ഥാനത്ത് എത്തി പ്രഖ്യാപിക്കും.

സുരേന്ദ്ര

എന്നാൽ ഇതിനെല്ലാം മുന്നോടിയായി നടന്ന ജില്ലാ പ്രസിഡന്റഅ പ്രഖ്യാപനത്തിൽ, പാലക്കാട് ചില പൊട്ടിത്തെറികൾ ഉണ്ടായെങ്കിലും ആർഎസ്എസ് ഇടപെട്ട് തടഞ്ഞു. മൂന്നോ നാലോ ജില്ലകളിലാണ് കൃഷ്ണദാസ് – എംടി രമേശ് പക്ഷത്തിന്റെ ആളുകൾ പ്രസിഡന്റായത്. ബാക്കി ജില്ലകളിൽ കെ.സുരേന്ദ്രനൊപ്പം നിൽക്കുന്നവരാണ് പ്രസിഡന്റുമാർ. മുൻപ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിരുന്ന കരമന ജയനെ തിരുവനന്തപുരം സിറ്റി ജില്ലയിൽ വീണ്ടും പ്രസിഡന്റാക്കിയപ്പോൾ കണ്ണൂരിൽ മുൻ ജില്ലാ പ്രസിഡന്റായിരുന്ന കെ. രഞ്ജിത് പാനലിൽ ഉണ്ടായിരുന്നെങ്കിലും പ്രസിഡന്റ് പദത്തിലെത്തിയില്ല. ദേശീയ മാനദണ്ഡങ്ങൾ ചേരാത്തതിനാലാണ് 3 ജില്ലകളിൽ പ്രഖ്യാപിക്കാത്തതെന്നും ഇൗയാഴ്ച തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നും പാർട്ടി സംസ്ഥാന നേതൃത്വം അറിയിച്ചു. 14 ജില്ലകളെ 30 സംഘടനാജില്ലകളായി തിരിച്ചാണ് പ്രസിഡന്റുമാരെ നിശ്ചയിക്കുന്നത്.

എന്നാൽ ഗ്രൂപ്പുതിരിഞ്ഞുള്ള തമ്മിലടി കുറയ്‌ക്കാൻ ജില്ലാ കമ്മിറ്റികളുടെ എണ്ണം വർധിപ്പിച്ച്‌ വെട്ടിലായി ബിജെപി. മുമ്പ്‌ 14 ജില്ലാ കമ്മിറ്റികളുടെ പ്രശ്‌നങ്ങൾ മാത്രമാണ്‌ സംസ്ഥാന നേതൃത്വത്തിന്‌ പരിഹരിക്കേണ്ടിയിരുന്നതെങ്കിൽ ഇപ്പോഴത്‌ 30 ആയി ഉയർന്നു. ഇതിൽ 27 എണ്ണത്തിൽ മാത്രമാണ്‌ പ്രസിഡന്റുമാരെ പ്രഖ്യാപിക്കാനായത്‌. മൂന്നിടത്ത്‌ തമ്മിലടികാരണം പ്രഖ്യാപനം മരവിപ്പിച്ചു. ജില്ലാ പ്രസിഡന്റ്‌ സ്ഥാനം വീതംവച്ചപ്പോൾ പതിവിനേക്കാൾ ശക്തമായ പ്രതിഷേധമാണ്‌ മിക്കയിടത്തും. പാലക്കാട്‌ ജില്ലാ പ്രസിഡന്റിനെച്ചൊല്ലി തർക്കം ബിജെപിയുടെ ഏക നഗരസഭതന്നെ നഷ്‌ടപ്പെടുത്തുമെന്ന അവസ്ഥയായി.

ഇവിടെ ആർഎസ്‌എസ്‌ ഇടപെട്ട്‌ തർക്കം അവസാനിപ്പിച്ചെന്ന്‌ പറയുന്നുണ്ടെങ്കിലും പുതിയ പ്രസിഡന്റിന്റെ സ്ഥാനാനാരോഹണച്ചടങ്ങിൽനിന്ന്‌ ശോഭാസുരേന്ദ്രൻപക്ഷം വിട്ടുനിന്നത്‌ തർക്കം തുടരുന്നതിന്റെ തെളിവാണ്‌. തിരുവനന്തപുരത്ത്‌ സ്ഥാനമേറ്റ രണ്ടുപ്രസിഡന്റുമാരുടെ സ്ഥാനാരോഹണത്തിൽനിന്ന്‌ കൃഷ്‌ണദാസ്‌ പക്ഷവും വിട്ടുനിന്നു. പ്രസിഡന്റുമാരെ പ്രഖ്യാപിച്ച 27ൽ 20 ജില്ലാ കമ്മിറ്റികളും കെ സുരേന്ദ്രൻ–- വി മുരളീധരൻ പക്ഷം പിടിച്ചെടുത്തെന്നാണ്‌ എതിർവിഭാഗം നേതാക്കൾ ആരോപിക്കുന്നത്‌. കൃഷ്‌ണദാസ്‌ പക്ഷത്തെ ഏഴുജില്ലയിലൊതുക്കി. ഇടുക്കി സൗത്ത്‌, തിരുവനന്തപുരം സൗത്ത്‌, പത്തനംതിട്ട എന്നിവിടങ്ങളിലാണ്‌ തർക്കംകാരണം പ്രഖ്യാപനം മാറ്റിവച്ചത്‌. പാലക്കാട്‌ നിശ്‌ചയിച്ചിരുന്ന ആളെ മാറ്റി, അവസാനനിമിഷമാണ്‌ സുരേന്ദ്രന്റെ അനുനായിയ പ്രശാന്ത്‌ ശിവനെ കൊണ്ടുവന്നത്‌.

സുരേന്ദ്രന്‌ സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനം നഷ്‌ടപ്പെട്ടാലും സംസ്ഥാന കമ്മിറ്റിയിൽ മേൽക്കൈ നിലനിർത്താനാണ്‌ ജില്ലാ കമ്മിറ്റികളെ കൈപ്പിടിയിലൊതുക്കിയതെന്ന്‌ ആരോപണമുണ്ട്‌. സുരേന്ദ്രനുമായി പഴയ അടുപ്പമില്ലെങ്കിലും വി മുരളീധരൻ ഇതിനെ എതിർത്തിട്ടില്ല. തിരുവനന്തപുരം സൗത്ത്‌ ജില്ലയിൽ (ആറ്റിങ്ങൽ പാർലമെന്റ്‌ മണ്ഡലം ഉൾപ്പെടുന്ന ജില്ല) വി മുരളീധൻ പക്ഷത്തെ നിയോഗിക്കണമെന്നാണ് ധാരണയെന്നും എതിർപക്ഷക്കാർ പറയുന്നു..

എന്നാൽ പാലക്കാട്‌ ബിജെപിയിലെ തമ്മിലടി മൂർച്ഛിക്കാൻ കാരണം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോടികളുടെ വെട്ടിപ്പാണ് എന്നതാണ് അടുത്ത വാദം.. ദേശീയ നേതൃത്വം മണ്ഡലത്തിലേക്ക്‌ നൽകിയതും ജില്ലാകമ്മിറ്റി സ്വന്തമായി പിരിച്ചെടുത്തതുമായ തുകയിൽ 14 കോടി വെട്ടിച്ചുവെന്നാണ്‌ ദേശീയ നേതൃത്വത്തിന്‌ ഒരുവിഭാഗം പരാതിനൽകിയത്‌. തെരഞ്ഞെടുപ്പിനുശേഷം പലതവണ കണക്ക്‌ ചോദിച്ചെങ്കിലും ജില്ല, – സംസ്ഥാന നേതൃത്വങ്ങൾ നൽകിയില്ല. ഓഡിറ്റ്‌ ചെയ്തെന്ന്‌ ജില്ലാ നേതൃത്വം അവകാശപ്പെട്ടെങ്കിലും ഒരുസമിതിയിലും റിപ്പോർട്ട്‌ സമർപ്പിച്ചില്ല. ഇതോടെ ജില്ലാകമ്മിറ്റിയും ഭാരവാഹി യോഗങ്ങളും ഭൂരിഭാഗം നേതാക്കളും ബഹിഷ്കരിക്കാൻ തുടങ്ങി.

വി മുരളീധരൻ–- സുരേന്ദ്രൻ പക്ഷത്തുള്ള ജില്ലാനേതൃത്വം മറുവിഭാഗത്തെ ഒതുക്കാൻ ശ്രമിച്ചതോടെ തർക്കം രൂക്ഷമായി. ശോഭ സുരേന്ദ്രനെ അനുകൂലിച്ച്‌ പോസ്‌റ്റിട്ട പാലക്കാട്‌ നഗരസഭാ മുൻ കൗൺസിലർ എസ്‌ പി അച്യുതാനന്ദന്റെ വീട്‌ ബിജെപിക്കാർ ആക്രമിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്‌ണകുമാറിന്റെ അടുത്തയാളാണ്‌, ഇതുസംബന്ധിച്ച കേസിൽ പിടിയിലായ യുവമോർച്ച പ്രവർത്തകനെന്ന്‌ അച്യുതാനന്ദൻ ആരോപിച്ചു.

സംഘടനാ പ്രവർത്തനം മുന്നോട്ട്‌ കൊണ്ടുപോകാനാകാത്ത സ്ഥിതിയിലേക്ക്‌ തർക്കം മുറുകിയതോടെയാണ്‌ ജില്ലാ കമ്മിറ്റികൾ വിഭജിച്ചത്‌. ഔദ്യോഗിക വിഭാഗത്തിനെതിരെ നഗരസഭാ ചെയർപേഴ്‌സൺ ഉൾപ്പെടെയുള്ളവരും രംഗത്തെത്തി. പ്രിയ അജയനെ മാറ്റിയാണ്‌ പ്രമീള ശശിധരനെ ചെയർപേഴ്‌സണാക്കിയത്‌. ഫണ്ട്‌ തിരിമറിയിൽ ഇവരും ഔദ്യോഗിക പക്ഷത്തിനെതിരെ തിരിഞ്ഞു. 132 ജില്ലാ–- മണ്ഡലം ഭാരവാഹികളിൽ 31 പേരേ ഔദ്യോഗിക പക്ഷത്തുള്ളൂ. ബാക്കിയുള്ളവർ യോഗങ്ങൾ ബഹിഷ്‌കരിച്ചു. പാലക്കാട്‌ നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ബിജെപി വോട്ട്‌ ഗണ്യമായി ചോർന്നതിനുകാരണം നഗരസഭാ ഭരണമാണെന്ന ആരോപണവും ഔദ്യോഗികപക്ഷം ഉയർത്തി. ഇതിനെതിരെ ചെയർപേഴ്‌സൺ പരസ്യമായി രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

യു ഡി എഫ് വാതിൽ മെല്ലെ തുറക്കുന്നു. അൻവർ മലയോര സമര യാത്രയുടെ ഭാഗമാകും.

പ്രതിപക്ഷനേതാവ് വി ഡി സതീശൻ നയിക്കുന്ന മലയോര സമര യാത്ര ഇന്ന്...

2,000 പോരാ, 5,000 കൂടെ തന്നാൽ കാര്യം നടക്കുമെന്ന് വില്ലേജ് ഓഫീസർ; കയ്യോടെ പിടികൂടി വിജിലൻസ്

കിളിമാനൂർ: വസ്തു തരം മാറ്റുന്നതിന് 5,000 രൂപ കൈക്കൂലി വാങ്ങവേ വില്ലേജ്...

2,000 പോരാ, 5,000 കൂടെ തന്നാൽ കാര്യം നടക്കുമെന്ന് വില്ലേജ് ഓഫീസർ; കയ്യോടെ പിടികൂടി വിജിലൻസ്

കിളിമാനൂർ: കിളിമാനൂർ: വസ്തു തരം മാറ്റുന്നതിന് 5,000 രൂപ കൈക്കൂലി വാങ്ങവേ...

ചാറ്റ് ജിപിടി ക്ക് പുതിയ എതിരാളി. ഡീപ് സീക്കിനെ പറ്റി അറിയാം.

ഡൽഹി: എ ഐ യുടെ ഏറെ സ്വീകാര്യത നേടിയ സേവനമായിരുന്നു ചാറ്റ്...