2,000 പോരാ, 5,000 കൂടെ തന്നാൽ കാര്യം നടക്കുമെന്ന് വില്ലേജ് ഓഫീസർ; കയ്യോടെ പിടികൂടി വിജിലൻസ്

കിളിമാനൂർ: കിളിമാനൂർ: വസ്തു തരം മാറ്റുന്നതിന് 5,000 രൂപ കൈക്കൂലി വാങ്ങവേ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി. പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസറായ ഡി.വിജയകുമാർ (48) ആണ് പിടിയിലായത്. കിളിമാനൂർ പഴയകുന്നുമ്മേൽ സ്വദേശിയായ പരാതിക്കാരൻറെ പേരിൽ പഴയകുന്നുമ്മേൽ വില്ലേജ് പരിധിയിൽപെട്ട 34 സെൻറ് വസ്തു ഡാറ്റാ ബാങ്കിൽ വയൽ എന്നാണ് രേഖപ്പെടുത്തിയിരുന്നത്.ഇത് കര ഭൂമിയാക്കുന്നതിന് 2024 ജനുവരി മാസം ഓൺലൈനിൽ അപേക്ഷ നൽകിയിരുന്നു. തിരുവനന്തപുരം കളക്ടറേറ്റിലെയും ചിറയിൻകീഴ് താലൂക്ക് ഓഫീസിലെയും നടപടികൾക്ക് ശേഷം 2024 ജനുവരി മാസം തന്നെ ഫയൽ പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസിൽ എത്തി. പക്ഷേ, വില്ലേജ് ഓഫീസർ കളക്ടറേറ്റിലേക്ക് റിപ്പോർട്ട് സഹിതം മടക്കി അയച്ചിരുന്നില്ല. തുടർന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച പരാതിക്കാരൻ വിവരം അന്വേഷിച്ച് വില്ലേജ് ഓഫീസിൽ എത്തിയപ്പോൾ വില്ലേജ് ഓഫീസറായ വിജയകുമാർ പരാതിക്കാരനിൽ നിന്നും 2,000 രൂപ കൈക്കൂലി വാങ്ങിയിരുന്നു. തുടർന്ന് പരാതിക്കാരൻ ശനിയാഴ്ച വീണ്ടും വില്ലേജ് ഓഫീസറെ കണ്ടപ്പോൾ 5,000 രൂപ കൂടി കൈക്കൂലി നൽകിയാലേ റിപ്പോർട്ട് കളക്ടറേറ്റിലേക്ക് അയക്കൂ എന്ന് പറഞ്ഞു തിരികെ അയച്ചു. തുടർന്ന് പരാതിക്കാരൻ ഈ വിവരം വിജിലൻസ് ദക്ഷിണ മേഖല പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവെ ഇന്നലെ രാവിലെ 11.40 മണിയോടെ പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസിന് സമീപത്തുവച്ച് പരാതിക്കാരനിൽ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങവേ വിജയകുമാറിനെ വിജിലൻസ് സംഘം കയ്യോടെ പിടികൂടി. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കി .തിരുവനന്തപുര0 വിജിലൻസ് കോടതിയി ൽഹാജരാക്കിയ വില്ലേജ്ഓഫീസറെ ഇന്നലെ റിമാൻഡ് ചെയ്യ്തു .
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിൻറെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. യോഗേഷ് ഗുപ്ത ഐ.പി.എസ് അഭ്യർത്ഥിച്ചു.

TAGS : #VILLAGE OFFICER #VIGILENCE #CORRUPTION

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

“നോ കോമ്പ്രോമൈസ്‌” പി എം എ സലാമിനെ തള്ളി വി ഡി.

പിഎംഎ സലാമിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ത്രീ-പുരുഷ...

ചൈനയിൽ നിന്നും പുതിയൊരു AI ചാറ്റ് ബോട്ട്. അറിയാം കൂടുതൽ വിവരങ്ങൾ.

എഐ കിടമത്സരത്തില്‍ ഡീപ്‌സീക്കിന് ചൈനയില്‍ നിന്നുതന്നെ എതിരാളി. ചൈനീസ് ടെക് ഭീമന്‍മാരായ...

CPMന് ആദ്യമായി വനിത ജില്ലാ സെക്രട്ടറി!ആരാണ് ദേബ്‌ലിന? അപൂർവ രാഷ്ട്രീയ ചരിത്രം ഇങ്ങനെ.

സിപിഎമ്മിന്റെ ചരിത്രത്തിൽ ആദ്യമായി ജില്ലാ സെക്രട്ടറിയാകുന്ന വനിതയെന്ന അപൂർവ നേട്ടം കൈവരിച്ചിരിക്കുകയാണ്...

വൈകല്യങ്ങൾ തളർത്തില്ല. നിൻസി മറിയം മോണ്ട്ലി ഇനി മുതൽ നിംസ് മെഡിസിറ്റിയിൽ കൗൺസിലിംഗ് സൈക്കോളജിസ്റ്റ്

തിരുവനന്തപുരം: വൈകല്യങ്ങളെ അതിജീവിച്ച നിൻസി മറിയം മോണ്ട്ലി നിംസ് മെഡിസിറ്റി സൈക്കോളജി...