ചെന്നൈയിൽ രാത്രി പെൺകുട്ടികളെ പിന്തുടർന്ന് ഭയപ്പെടുത്തിയ സംഭവത്തിൽ ആറു പേർ അറസ്റ്റിലായി. കാനത്തൂർ പോലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിൽ വെച്ച് ഡി എം കെ യുടെ കോടി വെച്ച കാറിലാണ് എട്ടു പേരടങ്ങുന്ന സംഘം പെൺകുട്ടികളെ ഭയപ്പെടുത്തിയത്. ജനുവരി 25നു ആണ് സംഭവം. പെൺകുട്ടികൾ ജനുവരി 26 നു നൽകിയ പരാതിയിൽ അന്വേഷണ സംഘം മൂന്നായി തിരിഞ്ഞു അന്വേഷണം നടത്തിയിരുന്നു.
ബി എൻ എസ് 126(2), 296(ബി), 324(2), 351(2) എന്നീ വകുപ്പുകളും തമിഴ്നാട് സ്ത്രീപീഡന നിരോധന നിയമത്തിലെ സെക്ഷന് 4 പ്രകാരവുമാണ് പ്രതികൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. സംസ്ഥാനത്തു ഡി എം കെ യുടെ നേതൃത്വത്തക്കിൽ ഗുണ്ടാവിളയാട്ടമാണെന്നു ആരോപിച്ചു പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. എന്നാൽ വണ്ടിയിൽ ഉണ്ടായിരുന്നവർ ഡി എം കെ പ്രവർത്തകർ ആണോ എന്ന് സ്ഥിരീകരിക്കാൻ ഇതുവരെ പോലിസിന് കഴിഞ്ഞിട്ടില്ല.