മുംബൈയിലുള്ള ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപുലേഷൻ സയൻസസിൽ PG പഠിക്കാം. എൻ ടി എ യുടെ സൈറ്റിൽ നിന്ന് തന്നെ ഓൺലൈൻ ആയി അപേക്ഷകൾ അയക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് – പോസ്റ്റ് ഗ്രാജുവേറ്റ് (CUET – PG) എന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന എൻട്രൻസ് പരീക്ഷ വഴിയാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്വയംഭരണ സ്ഥാപനമാണ് ഐ ഐ പി എസ് മുംബൈ.
മാസ്റ്റർ ഓഫ് ആർട്സ് / സയൻസ് ഇൻ പോപുലേഷൻ സ്റ്റഡീസ് (35 സീറ്റ്), മാസ്റ്റർ ഓഫ് സയൻസ് ഇൻ ബയോസ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡെമോഗ്രഫി (35 സീറ്റ്), മാസ്റ്റർ ഓഫ് സയൻസ് ഇൻ സർവ്വേ റിസർച്ച് ആൻഡ് ഡാറ്റാ അനലിറ്റിക്സ് (40 സീറ്റ്) എന്നീ PG കോഴ്സുകളിലേക്കാണ് അപ്ലൈ ചെയ്യാൻ പറ്റുക. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം 5000 രൂപ സർക്കാർ ഫെൽലോഷിപ്പും ഉണ്ടാകുന്നതാണ്.
തെരഞ്ഞെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഹോസ്റ്റൽ സൗകര്യം ലഭ്യമാകുന്നതാണ്.
പ്രവേശന പരീക്ഷക്ക് അപ്ലൈ ചെയ്യാൻ ആഗ്രഹിക്കുന്നവർ https://cuetpg.ntaonline.in/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഫെബ്രുവരി 1 രാത്രി 11:50 വരെയാണ് രജിസ്റ്റർ ചെയ്യാനുള്ള സമയം.
കൂടുതൽ വിവരങ്ങൾക്കായി https://www.iipsindia.ac.in/content/admissions ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക