ഇതാ ഇന്ത്യക്കു വീണ്ടുമൊരു t20 ഫൈനൽ. എതിരാളികൾ സൗത്താഫ്രിക്ക തന്നെ. പുരുഷ സീനിയർ ടീം നേടിയ ലോകകപ്പിന്ന്റെ മാധുര്യം മറയുംമുന്നേ ഇന്ത്യ മറ്റൊരു ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്. കോല ലംപൂരിലെ ബേമാസ് ഓവലിൽ നാളെ ഉച്ചതിരിഞ്ഞു 2:30ന് ആണ് മത്സരം. ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാണ് സൗത്താഫ്രിക്ക ഫൈനലിൽ പ്രവേശിച്ചത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ മനോഹരമായ പ്രകടനങ്ങൾ നടത്തിയാണ് ഫൈനൽ വരെ എത്തി നില്കുന്നത്. കിരീടത്തിൽ കുറഞ്ഞതൊന്നും ഇരുവരും ലക്ഷ്യം വെക്കുന്നില്ല.
സെമിഫൈനലിൽ ഇംഗ്ലണ്ടിനെ 9 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറിൽ 113 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു. വൈഷ്ണവി ശർമ്മ, പരുണിക സിസോദിയ എന്നിവർ 3 വിക്കറ്റ് വീതവും ആയുഷി ശുക്ല 2 വിക്കറ്റും വീഴ്ത്തി. ഇംഗ്ലണ്ട് നിരയിൽ ഓപ്പണിങ് ബാറ്ററായ ഡേവിന പെറിൻ 45 റൺസും, ക്യാപ്റ്റൻ അബി നോർഗ്രോവ് 30 റൺസും നേടി. മറ്റാർക്കും ശോഭിക്കാനായില്ല. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 5 ഓവറുകൾ ശേഷിക്കെ 9 വിക്കറ്റിന് ലക്ഷ്യത്തിലെത്തി. ഓപ്പണിങ് ബാറ്റർമാരായ ജി കമാലിനി 56 റൺസും, ഗോങ്ങാടി തൃഷ 35 റൺസും നേടി. ഇംഗ്ലണ്ടിന് വേണ്ടി ഫോബെ ബ്രെറ്റ് ആണ് ഒരു വിക്കറ്റ് വീഴ്ത്തിയത്. പരുണിക സിസോദിയയാണ് പ്ലയെർ ഓഫ് ദി മാച്ച്.