തെലങ്കാനയിലെ കോൺഗ്രസ് എം എൽ എ അനിരുദ്ധ് റെഡ്ഡിയുടെ ഒരു ഹോം ടൂർ വിഡിയോ ഇപ്പോൾ അദ്ദേഹത്തിന് തന്നെ വിനയായിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കൊട്ടാര സദൃശമായ വീടിന്റെ ദൃശ്യങ്ങൾ പുറംലോകമറിഞ്ഞത്. കിടപ്പ് മുറിയിലെ വസ്തുക്കളെല്ലാം വെള്ളിയിൽ തീർത്തതാണ്. കട്ടിൽ, ഡ്രസ്സിംഗ് ടേബിൾ, കണ്ണാടി എന്നിങ്ങനെ ഉരുപ്പടികളെല്ലാം വെള്ളികൊണ്ട് നിർമ്മിച്ചതാണ്.
180 വർഷത്തെ പഴക്കമുണ്ട് തൻ്റെ വീടിനെന്നും കിടപ്പ് മുറി മറ്റു മുറികളെക്കാൾ മെച്ചപ്പെട്ടതാക്കണം എന്നതാണ് തൻ്റെ ആഗ്രഹമെന്നും വീഡിയോയിൽ പറയുന്നുണ്ട്. എം എൽ എ നൽകിയ സത്യവാങ്മൂലത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വിമർശനങ്ങളുയരുന്നത്. സ്വർണ്ണാഭരണങ്ങൾ മാത്രമാണ് ആഭരണങ്ങൾ വിലപിടിപ്പുള്ള ലോഹങ്ങൾ എന്നീ കോളങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളത്.