ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചു. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വിധിച്ച വധ ശിക്ഷ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഗ്രീഷ്മ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. ഗ്രീഷ്മയുടെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിക്കുകയും അതിന്മേൽ പ്രോസിക്യൂഷന് നോട്ടീസും അയച്ചിട്ടുണ്ട്.
ജനുവരി 20ന് ആണ് നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് കോടതി ഗ്രീഷ്മയ്ക്ക് വധ ശിക്ഷ വിധിച്ചത്. തന്റെ കാമുകനായിരുന്ന ഷാരോൺ രാജിനെ വീട്ടിലേക് വിളിച്ചു വരുത്തി കഷായത്തിൽ കീടനാശിനി ചേർത്ത് നൽകി കൊന്നതാണ് കേസ്. ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിർമലകുമാരൻ നായർക്ക് മൂന്നു വര്ഷം തടവ് കോടതി വിധിച്ചിരുന്നു. 2022 ഒക്ടബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.