വനിതാ കായിക മത്സരങ്ങളിൽ നിന്നും ട്രാൻസ്ജെൻഡർ അത്ലറ്റുകളെ വിലക്കിക്കൊണ്ടുള്ള ഉത്തരവിൽ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. സ്ത്രീകളുടെ സുരക്ഷയെയും സ്വകാര്യതയെയും മാനിച്ചാണ് ഇങ്ങനെയൊരു തീരുമാനം. ട്രാൻസ്ജെൻഡർ എന്ന ലേബലിൽ വനിതകളോട് ഏറ്റുമുട്ടുകവും അവരെ ഉപദ്രവിക്കാനും പരിക്കേൽപിക്കാനും അതിലുപരി അത്ലറ്റുകളെ ചതിക്കനും അനുവദിക്കില്ലെന്നനാണ് പ്രസിഡന്റ് സൂചിപ്പിച്ചത്. വനിതകളുടെ മത്സരങ്ങളിൽ നിന്നും പുരുഷന്മാരെ അകറ്റി നിർത്താനാണിത് എന്നും ട്രംപ് പറഞ്ഞു.
സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്കൂളുകൾ, യൂണിവേഴ്സിറ്റികൾ മറ്റു ഇതര വിഭാഗങ്ങൾ എന്നിവിടങ്ങളിൽ ഈ നിയമം പ്രാബല്യത്തിൽ വരും. വനിതാ മത്സരയിനങ്ങളിൽ പുരുഷന്മാർ ട്രാൻസ്ജെൻഡർ ലേബലിൽ മത്സരിക്കുന്നത് ചതിയാണെന്നും പ്രസിഡന്റ് പറഞ്ഞു. 2028 ഇത് നടക്കാനിരിക്കുന്ന ഒളിംപിസിലും ഇക്കാര്യം മുൻനിർത്തി ഒളിമ്പിക് കമ്മിറ്റയിൽ സമ്മർദ്ദം ചെലുത്തും. ലോസ് ഏഞ്ചലസിൽ നടക്കാനിരിക്കുന്ന ഒളിംപിക്സിൽ വനിതാ ഇനങ്ങളിൽ മത്സരിക്കുന്ന ട്രാൻസ്ജെൻഡറുകൾക് വിസ നിഷേധിക്കുമെന്നും യു എസ് പ്രസിഡന്റ് വ്യക്തമാക്കി.