ചാമ്പ്യൻസ് ട്രോഫി തുടങ്ങാൻ ഇതാവും ആഴ്ചകൾ മാത്രം ശേഷിക്കെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനവുമായി ഓസീസ് ഓൾ റൗണ്ടർ മർക്കസ് സ്റ്റോയിനിസ്. t20 ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ വിരമിക്കുന്നതെന്നും t20 തുടർന്ന് ഓസ്‌ട്രേലിയയ്ക്കു വേണ്ടി കളിക്കുമെന്നും സ്റ്റോയിനിസ് പറഞ്ഞു. ഓസ്‌ട്രേലിയക്ക് വേണ്ടി കളിയ്ക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമാണെന്നും അതിനു അവസരം തന്നവരോടൊക്കെ നന്ദിയുണ്ടെന്നും സ്റ്റോയ്‌നിസ് വ്യക്തമാക്കി. വിരമിക്കൽ തീരുമാനം എടുത്തത് ഒട്ടും എളുപ്പമായിരുന്നില്ലെന്നും എന്നാൽ ഇതാണ് അതിനുള്ള കൃത്യ സമയമെന്നു താൻ മനസിലാക്കി. അതിനാലാണ് ഇങ്ങനെ ഒരു തീരുമാനം എന്നുമാണ് സ്റ്റോയ്‌നിസ് പറഞ്ഞത്.
ഇംഗ്ളണ്ടിനെതിരെ 2015 ഓഗസ്റ്റിലാണ് t20 യിൽ സ്റ്റോണിസിന്റെ അരങ്ങേറ്റം. അതെ വർഷം ഇംഗ്ലനെതിരെ തന്നെ സെപ്റ്റംബറിൽ ഏകദിനത്തിലും അരങ്ങേറി. 2017 ജനുവരിയിൽ ന്യൂ സിലന്ഡിനെതിരായ രണ്ടാം ഏകദിനത്തിൽ 3 വിക്കറ്റുകൾ വീഴ്ത്തുകയും 146 റൺസ് നേടുകയും ചെയ്തു. അതിൽ പിന്നെ ഓസീസിന്റെ മധ്യനിരയിൽ സ്ഥിര സാന്നിധ്യമായിരുന്നു സ്റ്റോയ്‌നിസ്. 71 ഏകദിനങ്ങളിൽ ഓസീസിന് വണ്ടി കളിച്ച സ്റ്റോയ്‌നിസ് 1495 റൺസ് നേടുകയും 48 വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു.
ചാമ്പ്യൻസ് ട്രോഫിയിൽ പരിക്ക് മൂലം പ്രധാനപ്പെട്ട പല താരങ്ങളും കളിക്കുമോ എന്ന് സംശയത്തിൽ ഇരിക്കുമ്പോൾ സ്റ്റോയ്‌നിസിന്റെ വിരമിക്കൽ ഓസ്‌ട്രേലിയ്ക്കുണ്ടാക്കുന്ന തലവേദന ചെയ്തായിരിക്കില്ല. ക്യാപ്റ്റനും സീനിയർ ബൗളറുമായ പാറ്റ് കമ്മിൻസ്, മറ്റൊരു സ്ട്രൈക്ക് ബൗളറായ ജോഷ് ഹേസൽവുഡ് എന്നിവരും പരിക്ക് മൂലം ടീമിലുൾപ്പെട്ടിട്ടില്ല. മിച്ചൽ മാർഷ് പരിക്ക് മൂലം നേരത്തെ തന്നെ ടീമിൽ നിന്നും പുറത്തു പോയിരുന്നു.