ബജറ്റ് വെറും പൊള്ള….ആഞ്ഞടിച്ച് VD സതീശൻ

രണ്ടാം പിണറായി സർക്കാരിന്റെ സമ്പൂർണ ബജറ്റ് വെറും പൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബജറ്റിൽ എല്ലാം ആവർത്തനമായിരുന്നു. ബജറ്റിൽ വിശ്വാസ്യത ഇല്ല. ക്ഷേമപദ്ധതികൾ അടക്കമുള്ളവയ്ക്കുള്ള വിഹിതം വെട്ടിക്കുറച്ചു. സർക്കാരിന്റെ ബാധ്യത തീർക്കാനുള്ള പണം പോലും ഇത്തവണത്തെ ബജറ്റിൽ വെച്ചിട്ടില്ലെന്നും വിഡി സതീശൻ വിമർശിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ സമ്പൂർണ ബജറ്റ് വെറും പൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബജറ്റിൽ എല്ലാം ആവർത്തനമായിരുന്നു. ബജറ്റിൽ വിശ്വാസ്യത ഇല്ല. ക്ഷേമപദ്ധതികൾ അടക്കമുള്ളവയ്ക്കുള്ള വിഹിതം വെട്ടിക്കുറച്ചു. സർക്കാരിന്റെ ബാധ്യത തീർക്കാനുള്ള പണം പോലും ഇത്തവണത്തെ ബജറ്റിൽ വെച്ചിട്ടില്ലെന്നും വിഡി സതീശൻ വിമർശിച്ചു.700 കോടിയാണ് സപ്ലൈക്കോക്ക് ബജറ്റിൽ വകയിരുത്തിയത്. അത്രയും കോടി സപ്ലൈക്കോക്ക് സർക്കാർ തന്നെ നൽകാനുണ്ട്. ഇത്തരത്തിൽ സർക്കാരിന്റെ ബാധ്യത തീർക്കാനുള്ള പണം പോലും ഇത്തവണത്തെ ബജറ്റിൽ വെച്ചിട്ടില്ല. ഭൂനികുതിയിൽ വലിയ കൊള്ളയാണ് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചത്.

ഭൂനികുതി വർധിപ്പിക്കുന്നതിൽ പ്രതിപക്ഷം എതിരല്ല, പക്ഷെ 50 ശതമാനം വർധനവാണ് ഉണ്ടായത്. സാധാരണക്കാരായ പാവപ്പെട്ട ആളുകളെ പിഴിയുന്നതിന് വേണ്ടിയാണ് ഇത്. നികുതിപിരിവിൽ സർക്കാർ ഗൗരവതരമായി പരാജയപ്പെട്ടുവെന്നും വിഡി സതീശൻ വിമർശിച്ചു.
അതേസമയം കേരള സര്‍ക്കാര്‍ ലക്ഷ്യമാക്കിയിട്ടുള്ള നവകേരള നിര്‍മ്മാണത്തിന് ആവേശകരമായ പുതിയ കുതിപ്പു നല്‍കാന്‍ പോരുന്ന ക്രിയാത്മക ഇടപെടലാണ് കേരളത്തിന്റെ ഈ വാര്‍ഷിക പൊതുബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനങ്ങള്‍ക്കിടയിലും കഠിന പരിശ്രമങ്ങളിലൂടെ കേരളത്തിന്റെ വികസനത്തെയും കേരളീയരുടെ ജീവിതക്ഷേമത്തെയും ശക്തിപ്പെടുത്തി മുമ്പോട്ടു കൊണ്ടുപോവുന്ന സമീപനമാണ് 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ കേരളം സ്വീകരിച്ചിട്ടുള്ളത്.

കേരളത്തിന്റെ സമസ്ത മേഖലകളെയും വികസനോന്മുഖമായി സ്പര്‍ശിക്കുന്നതും സമതുലിതമായ ഉണര്‍വ് എല്ലാ മേഖലകളിലും ഉറപ്പാക്കുന്നതുമായ ബജറ്റാണിത്. സമഗ്ര വികസനത്തിനായുള്ള കേരളത്തിന്റെ സാമ്പത്തിക രേഖയാണിത്. അവകാശപ്പെട്ടതു നിഷേധിക്കുന്നതിലൂടെ കേരളത്തെ സാമ്പത്തികമായി ഞെരുക്കിക്കളയാമെന്നു കരുതുന്ന രാഷ്ട്രീയ നിലപാടുകളെ ബദല്‍ വിഭവസമാഹണത്തിന്റെ വഴികള്‍ കണ്ടെത്തി കേരളം അതിജീവിക്കും എന്നതിന്റെ പ്രത്യാശാനിര്‍ഭരമായ തെളിവുരേഖ കൂടിയാണ് ഈ ബജറ്റെന്ന് മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഷൈൻ ടോം ചാക്കോയ്ക്ക് വീണ്ടും തിരിച്ചടി: കൊക്കെയ്ൻ കേസിൽ അപ്പീൽ നല്കാൻ സർക്കാർ.

സിനിമ സെറ്റിൽ ലഹരി ഉപയോഗിച്ചെന്നും മോശമായി പെരുമാറിയെന്നുമുള്ള സിനിമ നടി വിൻസി...

കൊച്ചിയിൽ നിന്നും കഞ്ചാവുമായി 2 പേർ പോലീസ് പിടിയിലായി. കഞ്ചാവ് മാഫിയയിലെ കണ്ണികളെന്നു നിഗമനം

കൊച്ചിയിൽ വിദ്യാർഥികൾക്ക് ലഹരി വിൽക്കുന്ന സംഘത്തിലെ കണ്ണികളെ പോലീസ് അറസ്റ്റ് ചെയ്തു....

നടിയുടെ ആരോപണം ഗൗരവതരം. ലഹരിക്കെതിരെ മുഖം നോക്കാതെയുള്ള നടപടി: പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ

ഷൂട്ടിംഗിനിടയില്‍ ഒരു നടൻ ലഹരി ഉപയോഗികുകയും മോശമായി പെരുമാറുകയും ചെയ്തെന്ന നടി...

കോട്ടയം അയർക്കുന്നത്ത് അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം. ഭർതൃവീട്ടിലെ പീഡനമെന്ന് ആരോപണം.

അയർക്കുന്നത്ത് ജിസ്മോളും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ഗുരുതര ആരോപണവുമായി...