പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവെറിക്കായി ഒയാസിസ് കമ്പനി നൽകിയ ഭൂമി തരം മാറ്റ അപേക്ഷ റവന്യു വകുപ്പ് തള്ളി. നാലേക്കറിൽ നിർമാണ പ്രവർത്തിനും ഭൂവിനിയോഗ നിയമത്തിലും ഇളവുകൾ നൽകണം എന്നുമായിരുന്നു അപേക്ഷയിൽ ആവശ്യം. 24 ഏക്കർ ഭൂമിയാണ് ഒയാസിസ് കമ്പനി ബ്രൂവെറി നിർമാണത്തിനായി വാങ്ങിയിരുന്നത്. ഇതിൽ ഉൾപ്പെട്ട 4 ഏക്കർ സ്ഥലമാണ് ഭൂമി ടാറ്റ ബാങ്കിൽ ഉൾപെട്ടിരുന്നതായി പരാതി ഉയർന്നത്.
സർക്കാരിന് സമർപ്പിച്ചിരുന്ന മാസ്റ്റർ പ്ലാനിൽ കൃഷി ഭൂമി ഒഴിവാക്കിയിരുന്നു എന്നും അതിനാലാണ് പ്രാഥമിക അനുവാദം ലഭിച്ചതെന്നുമാണ് കമ്പനി പറയുന്നത്. കൃഷി സ്ഥലത്തു യാതൊരു നിര്മാണപ്രവർത്തനങ്ങളും നടത്തില്ലെന്നും അതിനായി തന്നെ കൃഷി സ്ഥലങ്ങൾ പ്രത്യേകം സൂചിപ്പിച്ചാണ് പ്ലാനിൽ ഉൾപെടുത്തിയതെന്നും കമ്പനി അവകാശപ്പെടുന്നു.