അവിശ്വാസപ്രമേയം നടത്താൻ കൊടുത്ത അനുമതിയിൽ നിന്നും പിന്മാറില്ല എന്ന് സ്പീക്കർ നിലപാടുറപ്പിച്ചതോടെ മണിപ്പൂർ മുഖ്യ മന്ത്രി ബിരേന് സിങ് രാജി വെച്ചു. മന്ത്രിമാരായ വൈ ഖേംചന്ദ് സിംഗ്, ടി ബിശ്വജിത് സിംഗ്, സ്പീക്കർ സത്യബ്രത സിംഗ് എന്നിവരണ പ്രഥമ പരിഗണന പട്ടികയിലുള്ളത്. സഖ്യകക്ഷികളായ എൻ പി പി, എൻ പി എഫ് എന്നിവരുമായി ബി ജെ പി ചർച്ച ആരംഭിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. മണിപ്പൂരിൽ കലാപം ആരംഭിച്ചു 21 മാസങ്ങൾ കഴിയുമ്പോളാണ് മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത തീരുമാനം വരുന്നത്. സംഘർഷാവസ്ഥയുടെ ആദ്യമേ തന്നെ മുഖ്യമത്രിയാണ് കലാപം ആളിക്കത്തിച്ചത് എന്ന വിമർശനങ്ങൾ ഉയർന്നിരുന്നു. പാർട്ടിയുടെ ഉള്ളിൽ നിന്നുതന്നെ മുഖ്യമത്രിയെ മാറ്റണം എന്ന ആവശ്യം ശക്തമായിരുന്നപ്പോളും മോദിയും അമിത് ഷായും ബീരേന് സിംഗിന്റെ ഒപ്പമായിരുന്നു.
ബജറ്റ് സമ്മേളനം നടക്കാനിരിക്കവെയാണ് അപ്രതീക്ഷിതമായി മുഖ്യമന്ത്രി രാജി വെച്ചത്. ഡൽഹിയിലെത്തി അമിത് ഷായെ കണ്ട ശേഷമാണ് രാജി കത്ത് സമർപ്പിച്ചിട്ടുള്ളത്. പ്രതിപക്ഷം അവതരിപ്പിക്കാൻ ഇരിക്കുന്ന ആവിശ്യവാസ പ്രമേയത്തിന് ഭാരകക്ഷി എം എൽ എ മാരുടെയും പിന്തുണ ലഭിച്ചേക്കും എന്ന സാഹചര്യത്തിലാണ് തിരക്കിട്ടു രാജി സമർപ്പിച്ചത്.