ഇസ്രായേൽ പലസ്തീൻ വെടി നിർത്തൽ കരാർ നിലവിൽ വന്നിട്ടും പ്രശ്നങ്ങളൊഴിയുന്നില്ല. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ബന്ദികളെ മോചിപിപ്പിക്കുന്നതു നിറുത്തുകയാണെന്ന് ഹമാസ് പറഞ്ഞു. ഇസ്രായേൽ വെടി നിർത്തൽ കരാർ ലംഘിച്ചു എന്നാരോപിച്ചാണ് ഈ നീക്കം. ഹമാസാണ് ഇപ്പോൾ വെടി നിർത്തലിന്റെ സർവ മര്യാദകളും ലംഘിക്കുന്നതെന്ന് ഇസ്രായേൽ പ്രതികരിച്ചു. വരുന്ന ശനിയാഴ്ചക്കുള്ളിൽ ബന്ദികളെയെല്ലാം വിട്ടയച്ചില്ലെങ്കിൽ കരാർ പിന്തുടരുന്നത് അവസാനിക്കുമെന്നും അതിന്റെ ഭവിഷ്യത്തുകൾ വളരെ വലുതായിരിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇസ്രേയൽ പ്രതിരോധ മന്ത്രി സൈന്യത്തോട് സജ്ജമായിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ഇസ്രായേൽ പലസ്തീൻ വിഷയത്തിൽ അമേരിക്കൻ സൈന്യം ഇസ്രയേലിനൊപ്പം ചേരുമോ എന്ന ചോദ്യത്തിന് ഹമാസ് തന്റെ വാക്കുകളുടെ അർഥം കണ്ടെത്തും എന്ന് ട്രംപ് പറഞ്ഞു. വെടിനിർത്തലിന് തീരുമാനം എടുക്കേണ്ടത് ഇസ്രേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവാണെന്നും ട്രംപ് പറഞ്ഞു.