പാതിവില തട്ടിപ്പു കേസിലെ പ്രതിയായ അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷ മുവാറ്റുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. പ്രതിക്ക് മറ്റു സ്ഥലങ്ങളിലും കേസുണ്ട്. പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് മനസിലാക്കിയതിനാലും പുറത്തു വിട്ടാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നുമാണ് കോടതിയുടെ നിരീക്ഷണം. ഇത് ഗൗരവതരമായ കേസ് ആണെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ ആശങ്കകൾ യുക്തിപരമാണെന്നുമുള്ള വാദങ്ങൾ കോടതി ശെരിവെച്ചു.
വിവിധ ജില്ലകളിലായി 34 സമാനമായ തട്ടിപ്പു കേസുകൾ അനന്തു കൃഷ്ണന്റെ പേരിലുണ്ട്. നിലവിലെ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറാനാണ് തീരുമാനം. പ്രതിയിൽ നിന്ന് പണവും മറ്റു ആനുകൂല്യങ്ങളും സമ്മാനങ്ങളും കൈപ്പറ്റിയവരെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. ഇതിൽ ജനപ്രതിനിധികളും ഉൾപെടും. നേരത്തെ തന്നെ താനുമായി സഹകരിച്ചിട്ടുള്ള പല ഉന്നതരുടെയും പേരുകൾ പ്രതി തുറന്നു പറഞ്ഞിരുന്നു.