നടനും മക്കൾ നീതി മയ്യം സ്ഥാപകനുമായ കമൽ ഹസ്സൻ രാജ്യസഭയിലേക്ക്. ഡി എം കെ നേതൃത്വം കൊടുക്കുന്ന മുന്നണിയുടെ ഭാഗമാണ് മക്കൾ നീതി മയ്യം. ഒഴിവു വരുന്ന രാജ്യസഭ സീറ്റിലേക്ക് കമൽ ഹസ്സനെ അയക്കുമെന്ന് നേരത്തെ തന്നെ ഡി എം കെ വ്യക്തമാക്കിയിരുന്നു. മുതിർന്ന ഡി എം കെ നേതാവായ ശേഖർ ബാബു കമൽ ഹാസനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിക്കുകയും ജൂലൈയിൽ ഒഴിവു വരുന്ന സീറ്റിൽ അദ്ദേഹത്തിനെ പരിഗണിക്കുകയും ചെയ്തു എന്നറിയിച്ചു.
ആറ് രാജ്യ സഭ സീറ്റുകളിലാണ് ജൂലൈ ആകുമ്പോഴേക്കും ഒഴിവു ഉണ്ടാകുക. കമൽ ഹസ്സനെ ഡി എം കെ പരിഗണിച്ചതോടെ മക്കൾ നീതി മയ്യത്തിന്റെ ആദ്യ രാജ്യസഭാ എം പി ആകും കമൽ ഹസ്സൻ. മുഖ്യമത്രി സ്റ്റാലിന്റെ നിർദേശപ്രകാരമാണ് ഡി എം കെ നേതാവ് കമൽ ഹസ്സനുമായി കൂടിക്കാഴ്ച നടത്തിയത്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും 2024 ലോക്സഭാ ഇലക്ഷൻ പ്രചാരണത്തിന് കമൽ ഹസ്സൻ ഇറങ്ങണമെന്നും 2025ൽ ഒഴിവുവരുന്ന സീറ്റിൽ എം എൻ എമ്മിന് രാജ്യസഭാ സീറ്റ് എന്നതായിരുന്നു ഡി എം കെയും മക്കൾ നീതി മയ്യവും തമ്മിൽ ഉണ്ടാക്കിയ ധാരണ.