പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ വെച്ച് ISRO ചെയർമാൻ Dr നാരായണൻ ജുന അഘാഡ മഹാമണ്ഡലേശ്വർ സ്വാമി അദ്വേശാനന്ദ ഗിരിയെ സന്ദർശിച്ചു. ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്ത ശേഷമാണ് ചെയർമാൻ സ്വാമിയെ സന്ദർശിച്ചത്. ഒരു മില്യൻ നാഗ സന്യാസിമാരുടെ പരമാചാര്യനും ഹിന്ദു ധർമ്മാചാര്യസഭയുടെ അദ്ധ്യക്ഷനുമാണ് മഹാമണ്ഡലേശ്വർ അദ്വേശാനന്ദ സ്വാമി. ഭാരതത്തിൻ്റെ ജ്ഞാന പാരമ്പര്യത്തെ കുറിച്ചും ഭാരതം വീണ്ടും വിശ്വഗുരുവായി തീരാൻ ആദ്ധ്യാത്മിക മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും നടത്തുന്ന പ്രവർത്തനങ്ങൾ ഇരുവരും ചർച്ച ചെയ്തു.
കുംഭമേളയോടനുബന്ധിച്ച് ശിക്ഷാസംസ്കൃതി ഉത്ഥാൻ ന്യാസ് സംഘടിപ്പിച്ച ജ്ഞാനമഹാകുംഭയുടെ സമാപന സഭയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഡോ. നാരായണൻ. തുടർന്ന് അദ്ദേഹം പ്രയാഗ് രാജ് MNIT യിലെ അദ്ധ്യാപകരും വിദ്യാർത്ഥികളുമായി സംവദിച്ചു. കുംഭ നഗരിയിലെ സെക്ടർ എട്ട് കേന്ദ്രമായ ജ്ഞാനമഹാകുംഭയുടെ വിജയത്തിനായി പ്രവർത്തിക്കുന്ന തിരുവനന്തപുരം സ്വദേശിയായ അരുൺ ചെയർമാനോടൊപ്പം ഉണ്ടായിരുന്നു