വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്ത്യൻ ഇലക്ട്രിക് വാഹന മാർക്കെറ്റിൽ ഒരു വലിയ സ്ഥാനമാണ് ഇടിയെടുത്തിട്ടുണ്ട് ചൈനീസ് വാഹന നിർമാതാക്കളായ ബി വൈ ഡി. ആറ്റോ 3, eMax 7, സീൽ എന്നീ മോഡലുകൾ നന്നായി വിട്ടു പോവുന്നുമുണ്ട്. ഇപ്പോൾ പുതിയ ഒരു മോഡലുമായി ബി വൈ ഡി എത്തുകയാണ്. ഭാരത് മൊബിലിറ്റി ഗ്ലോബൽ ഓട്ടോ എക്സ്പോയിലാണ് സീ ലയൺ 7 എന്ന വാഹനത്തെ ഇന്ത്യയിൽ പരിചയപ്പെടുത്തിയത്. വാഹനത്തിന്റെ ബുക്കിങ്ങും ഇപ്പോൾ ഓപ്പൺ ആണ്.

മറ്റു എസ് യു വികളെ പോലെ തന്നെ 4 ഡോറുള്ള ഒരു കോപ്പ റൂഫ് ഡിസൈൻ തന്നെയാണ് സീ ലയൺ 7നും ഉള്ളത്. 82.6 kWh സിംഗിൾ ബാറ്ററി പാക്ക് തന്നെയാണ് വാഹനത്തിന്റെ ഏറ്റവും വലിയ പ്രേത്യേകത. 308 പ്പ് ടോപ് പവറും 380 Nm ടോർക്കും ഈ വാഹനത്തിന്റെ കരുത്ത് വെളിവാക്കുന്നു. ഒറ്റ ചാർജിങ്ങിൽ 560 കിലോമീറ്റർ സഞ്ചരിക്കാം എന്നതാണ് മറ്റൊരു സവിശേഷത. RWD വേരിയന്റിൽ 560 കിലോമീറ്ററും AWD വേരിയന്റിൽ 530 കിലോമീറ്ററുമാണ് റേഞ്ച്.

15.6 ഇഞ്ച് ഇൻഫോടെയ്ൻമെൻറ് സ്ക്രീനും 10.25 ഇഞ്ച് ഡിജിറ്റൽ ക്ലസ്റ്ററുമാണ് വാഹനത്തിലുള്ളത്. റൊട്ടേറ്റ് ചെയ്യാവുന്ന ടച്ച് സ്ക്രീൻ ഇൻഫോടൈന്മെന്റ് സിസ്റ്റവും ഒരു പ്രത്യേകതയാണ്. പനോരമിക് സൺ റൂഫ്, 12 സ്പീക്കർ ഓഡിയോ സിസ്റ്റം എന്നിവയെല്ലാം സീ ലയൺ 7നെ മികച്ചതാക്കുന്നു.
ഏവരും കാത്തിരുന്നത് ഏത് പ്രൈസ് റേഞ്ചിൽ വാഹനം നിർമാതാക്കൾ ഉൾപ്പെടുത്തും എന്നാണ്. ഹ്യൂണ്ടായ് ഇയോണിക് 5, വോൾവോ EX40, വോൾവോ EX റീചാർജ് എന്നീ മോഡലുകളോടാണ് സീലിയൻ 7 മാർക്കറ്റിൽ കിടപിടിക്കുക. എൻട്രി ലെവൽ പ്രീമിയം വേരിയന്റിന് 50 ലക്ഷവും ടോപ് മോഡൽ പെർഫോമൻസ് വേരിയന്റിന് 60 ലക്ഷവുമാണ് എക്സ് ഷോറൂം വില.