വ്യാവസായിക ഭൂപടത്തിൽ കേരളത്തെ മുന്നേറ്റത്തിന്റെ പാതയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടി ഇന്ന് 10 മണിക്ക് ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘടനവും നിർവഹിക്കും. ബോൾഗാട്ടി ലുലു കൺവെൻഷൻ സെന്ററിലാണ് പരുപാടി നടക്കുക. കെ എസ് ഐ ഡി സി യുടെ നേതൃത്വത്തിൽ ആണ് പരുപാടി സംഘടിപ്പിക്കുന്നത്. 2 ദിവസം നീണ്ടു നിൽക്കുന്ന പരുപാടിയിൽ രാഷ്ട്രീയ നേതാക്കളും വ്യവസായ പ്രമുഖരും പങ്കെടുക്കും.

കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ, നൈപുണ്യ വികസനമന്ത്രി ജയന്ത് ചൗധരി, യു എ ഇ ധനമന്ത്രി അബ്ദുള്ള ബിൻ തുക് അൽമാരി, ബഹ്റൈൻ വാണിജ്യ – വ്യവസായ മന്ത്രി അബ്ദുള്ള ബിൻ അദെൽ ഫഖ്രു, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എം എ യൂസഫ് അലി, സി ഐ ഐ പ്രസിഡന്റ് സഞ്ജീവ് പുരി, അദാനി പോർട്സ് എം ഡി കരൺ അദാനി തുടങ്ങിയവർ പങ്കെടുക്കും.കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഓൺലൈനായി പങ്കെടുക്കും.
26 രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികൾ ഉച്ചകോടിയിൽ സന്നിഹിതരാകും. വിദേശ പ്രതിനിധികൾ അടക്കം 3000 പേർ പങ്കെടുക്കുന്ന ഉച്ചകോടിയിൽ വിവിധ മേഖലകളെ കുറിച്ചുള്ള 30 സെഷനുകളും നടക്കും.