രഞ്ജി ട്രോഫി സെമിഫൈനലിൽ കേരളത്തിന് ഗുജറാത്തിനുമേൽ 2 റൺസിന്റെ ലീഡ്. 457 റൺസ് പിന്തുടർന്ന ഗുജറാത്ത് ബാറ്റർമാർക്ക് 455 റൺസ് എടുക്കാൻ സാധിച്ചുള്ള. കേവലം ഒരു ദിനം മാത്രം ബാക്കി നിൽക്കേ മത്സരം സമനിലയിൽ ആയാൽപോലും ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ ബലത്തിൽ ഫൈനലിലെത്താം. ഇന്നലെ കളി അവസാനിപ്പിച്ചപ്പോള്‍ ഏഴു വിക്കറ്റിന് 429 എന്ന നിലയിലായിരുന്നു ഗുജറാത്ത്. കേരളം ഒന്നാം ഇന്നിങ്സ് സ്കോറായ 457 റണ്‍സ് മറികടക്കാന്‍ ഗുജറാത്തിന് 28 റണ്‍സ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.

ഇന്ന് കളി പുനരാരംഭിച്ചപ്പോൾ എങ്ങിനെയും വിക്കറ്റുകൾ വീഴ്ത്തുക എന്ന ലക്ഷ്യമായിരുന്നു കേരളത്തിന്. സ്പിൻ തന്ത്രത്തിൽ ഗുജറാത്തിനെ അക്ഷരാർത്ഥത്തിൽ കറക്കി വീഴ്ത്തുകയായിരുന്നു എന്ന് തന്നെ പറയാം. ഇന്നലെ ഗുജറാത്തിന്റെ ആറ് വിക്കറ്റുകൾ എളുപ്പത്തിൽ വീഴ്ത്താൻ കഴിഞ്ഞെങ്കിലും ശേഷം നല്ല ഒരു കൂട്ടുകെട്ട് പടുത്തുയർത്താൻ ഗുജറാത്തിനായി. എന്നാൽ ഇന്ന് മത്സരത്തിട്നെ തുടക്കത്തിൽ തന്നെ 2 വിക്കറ്റുകൾ നേടി കേരളം തിരിച്ചടിച്ചു. ആദിത്യ സർവതേയ്ക്കായിരുന്നു രണ്ട് വിക്കറ്റും. ശേഷിക്കുന്ന ഒരു വിക്കറ്റ് കൂടി വീണതോടെ കേരളം ഒന്നാം ഇന്നിങ്‌സ് ലീഡ് എടുത്തു.
കേരളത്തിന്റെ 10 വിക്കറ്റുകളും വളരെ കുറഞ്ഞ സ്‌കോറിൽ വീഴ്ത്തി അത് പിന്തുടർന്ന് ജയിക്കുക, അതും ഒരു ദിവസത്തിൽ എന്നത് എത്രകണ്ട് നടക്കാൻ സാധ്യതയുണ്ട് എന്നതിൽ സംശയമുണ്ട്. ആയതിനാൽ കേരളത്തിന് ഏറെക്കുറെ ഫൈനൽ ബെർത്ത് ഉറപ്പിക്കാം എന്ന് തീർച്ചയായിരിക്കുകയാണ്