ചാനൽ ചർച്ചയ്ക്കിടെ വിദ്വെഷ പരാമർശം നടത്തിയ സംഭവത്തിൽ ബിജെപി നേതാവ് പി സി ജോർജ്ജിന് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. നേരത്തെ കോട്ടയം ജില്ലാ സെഷൻസ് കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ആ സാഹചര്യത്തിലാണ് പി സി ജോർജ്ജ് ഹൈക്കോടതിയെ സമീപിച്ചത്. ചർച്ചയ്ക്കിടെ അബദ്ധത്തിൽ വന്ന വാക്കുകളാണെന്നും ബോധപൂര്വമായുള്ള ഉദ്ദേശങ്ങളൊന്നും ഇല്ലെന്നുമായിരുന്നു പിസി ജോർജിന്റെ വാദം. എന്നാൽ കോടതി ഈ വാദം ചെവിക്കൊണ്ടില്ല. പിസി ജോർജ്ജ് നടത്തിയ പരാമർശത്തിൽ കോടതി കടുത്ത അതൃപ്തിയും വിമർശനവും അറിയിച്ചു.