മുണ്ടക്കൈ ചൂരൽമല പുനരധിവാസം: കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ചു ഡൽഹിയിൽ രാപ്പകൽ സമരത്തിന് എൽ ഡി എഫ്

മുണ്ടക്കൈ ചൂരൽ മല പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്ന് ഡൽഹിയിൽ എൽ ഡി എഫ് സംഘടിപ്പിക്കുന്ന രാപ്പകൽ സമരം. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധപ്രകടനം സംഘടിപ്പിക്കും. സി പി എം നേതാവായ സി കെ ശശീന്ദ്രൻ നേതൃത്വം നൽകുന്ന സമരസമിതിയാണ് കേന്ദ്ര സർക്കാരിനെതിരായ പ്രത്യക്ഷ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. കേരള ഹൗസിൽ നിന്നും ആരംഭിച്ചു പ്രധാനമന്ത്രിയുടെ വസതിവരെയാണ് പ്രകടനം. പ്രകടനം പോലീസ് തടഞ്ഞാൽ അവിടെ കുത്തിയിരുന്നുകൊണ്ടു പ്രതിഷേധം മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനം. 400ഓളം ജീവനുകൾ കവർന്ന മുണ്ടക്കൈ ചൂരൽമല ദുരന്തം പ്രളയത്തിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ്.

മുണ്ടക്കൈ ചൂരൽമല

നിരവധി മനുഷ്യർക്ക് ജീവനും ജീവിതവും നഷ്ടപ്പെട്ടു. ഇനിയും പലരും കാണാമറയത്താണ്. പല മൃതദേഹങ്ങളും തിരിച്ചറിയുകപോലും ചെയ്യാനാവാതെ നമ്പറുകളായി കുഴിമാടങ്ങളിൽ അവശേഷിക്കുന്നു. ഇത്രയും ആഴത്തിലും വ്യാപ്തിയിലുമുള്ള ദുരന്തം നടന്നിട്ടും കേരളത്തിനോട് കാണിക്കുന്ന കേന്ദ്ര സമീപനം അങ്ങേയറ്റം നിഷേധാത്മകവും മനുഷ്യത്വ രഹിതമാണെന്നും ആരോപിച്ചാണ് എൽ ഡി എഫ് പ്രകടനം സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രി ഉൾപ്പടെ മുണ്ടക്കൈ ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചു എങ്കിലും ഒരു ദേശിയ ദുരന്തമായി പോലും ഇതിനെ പരിഗണിച്ചിട്ടില്ല. കേന്ദ്ര ബഡ്ജറ്റിലും പ്രതീക്ഷിച്ച പോലെ സഹായസമീപനങ്ങൾ കേന്ദ്രം നൽകിയില്ല. കേരള സർക്കാരിന്റെ തുടരെയുള്ള ആവശ്യങ്ങൾ മാനിച്ചു 529.50 കോടിയുടെ പലിശ രഹിത വായ്‌പ്പാ മാത്രമാണ് അനുവദിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ആശമാരുടെ വിരമിക്കൽ പ്രായം ഇനി 62 അല്ല. മന്ത്രിയുടെ ഉറപ്പ് ഉത്തരവായി

ആശാ പ്രവര്‍ത്തകരുടെ വിരമിക്കല്‍ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ചുകൊണ്ടു സർക്കാർ...

മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് സമ്മതിച്ചു. ഷൈൻ ടോം ചാക്കോ അറസ്റ്റിൽ.

പോലീസിന്റെ ചോദ്യം ചെയ്യലിൽ താൻ മയക്കുമരുന്ന് ഉപോയോഗിക്കാറുണ്ടെന്ന് സമ്മതിച്ചു ഷൈൻ ടോം...

അൻവറിന്റെ പഴയ എം എൽ എ ഓഫീസ് ഇനി തൃണമൂൽ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ്.

അൻവർ രാഷ്ട്രീയ മുഖച്ഛായ മാറ്റിയതോടെ അൻവറിന്റെ പഴയ എം എൽ എ...

മൊബൈൽ വഴി എം വി ഡി പിഴ ചുമത്തുന്നത് ഗുരുതര ചട്ടലംഘനം: നിയമത്തിന്റെ അജ്ഞതയോ ടാർഗറ്റ് തികക്കാനുള്ള പെടാപ്പാടൊ?

വാഹന പരിശോധന നടക്കുമ്പോൾ മൊബൈൽ ഫോണിലൂടെ ഫോട്ടോ പകർത്തി പിഴ ചുമത്തുന്നത്...